വയനാട്: തിരുനെല്ലിയിൽ 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകൻ അറസ്റ്റിൽ. കാരയ്‌ക്കാമല സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷെഫീക്ക് (32) ആണ് അറസ്റ്റിലായത്.
മുഹമ്മദ് ഷെഫീക്കിനെതിരെ നിരവധി രഹസ്യ പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മുഹമ്മദ് ഷെഫീക്ക് നിരവധി തവണ 11 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപും ഇയാൾക്കെതിരെ സമാനരീതിയിൽ ലൈംഗികാതിക്രമ പരാതികളുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു















