പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. ഒരു വിദ്യാർത്ഥിനി മരിച്ചു. 8 വയസ്സുകാരി ആദി ലക്ഷ്മിയാണ് മരിച്ചത്.
പരിക്കേറ്റ മറ്റ് വിദ്യാർഥികൾ ചികിത്സയിൽ.
പാമ്പിനെ കണ്ട് വെട്ടിച്ചു മാറ്റിയതോടെയാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്താണ് അപകടം. കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. 5 കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്.
ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. താഴ്ചയിലുള്ള തോട്ടിലേക്കാണ് ഓട്ടോ മറിഞ്ഞത്















