റോഡ് നിർമാണം ഇഴയുന്നതിന് ജനരോഷം തണുപ്പിക്കാനുള്ള കടംപളളി സുരേന്ദ്രന്റെ അടവ് പാളി. നിർമ്മാണ കരാറുകാരെ പരസ്യമായി ശാസിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ട്രോൾ മഴ. ഷർട്ടിൽ മൈക്കും പിടിപ്പിച്ചാണ് കടകംപള്ളിയുടെ പരസ്യ ശകാരം.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഷോ ഓഫിനെ പരിഹസിച്ച് തള്ളുകയാണ് സോഷ്യൽ മീഡിയ. ‘ഇലക്ഷൻ അടുത്തപ്പോൾ എംഎൽഎയുടെ വാലിന് തീപിടിച്ച് ഇരിക്കപൊറുതിയില്ലാണ്ടായല്ലോ’, ‘ക്യാമറയും മൈക്കും കുത്തി അഭിനയം ഗംഭീരം’, ‘വേഗം നോക്കൂ എനിക്ക് ജയിലിൽ പോകാനുള്ളതാ, ആ മൈക്ക് പിന്നിൽ വെച്ചാ മതിയായിരുന്നു’ …… ‘ഞങ്ങൾ വിശ്വസിച്ചു, ഇത് വരെ ഉറങ്ങുകയായിരുന്നു’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം. ശ്രീകാര്യത്തെ റോഡ് പരിതാപകരമായ അവസ്ഥയിലെന്നും വിഡിയോ എടുത്ത് ജനങ്ങളെ കാണിക്കാനാണ് പോയതെന്നുമാണ് കടകംപള്ളിയുടെ വാദം.















