56-ാമത് IFFI- ഗോവ ഫിലിം ഫെസ്റ്റിവലിലെ എഐ ഹാക്കത്തണിൽ പുരസ്കാരം നേടി ഇൻഡിവുഡിന്റെ ' ബീയിംഗ് '
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

56-ാമത് IFFI- ഗോവ ഫിലിം ഫെസ്റ്റിവലിലെ എഐ ഹാക്കത്തണിൽ പുരസ്കാരം നേടി ഇൻഡിവുഡിന്റെ ‘ ബീയിംഗ് ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2025, 06:36 pm IST
Facebook
Twitter
WhatsAppTelegram

ഗോവയിൽ നടക്കുന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോൺ 2025-ലെ ‘മികച്ച എ.ഐ. വിഷ്വലൈസ്ഡ് ഫിലിം’ പുരസ്‌കാരം കരസ്ഥമാക്കി ഇൻഡിവുഡ് നിർമിച്ച “ബീയിംഗ്”. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അഞ്ഞൂറിലധികം എൻട്രികളിൽ നിന്നാണ് ഈ നേട്ടം ഇൻഡിവുഡ് സ്വായത്തമാക്കിയത്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ദൃശ്യ സാങ്കേതികതയിൽ ഏറെ മുന്നേറിയ ഇൻഡിവുഡിന്റെ പരിശ്രമങ്ങൾക്ക് ലഭിച്ച ഒരു സമ്മാനം കൂടിയാണ് ഈ പുരസ്കാരം.

ചലച്ചിത്രനിർമാണത്തിൽ നിർമിതബുദ്ധിക്കുള്ള സർഗ്ഗാത്മക സാധ്യതകളെ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്, എൻ.എഫ്.ഡി.സി (NFDC), എൽ.ടി.ഐ. മൈൻഡ്ട്രീ (LTIMindtree) എന്നിവയുമായി കൈകോർത്തുകൊണ്ട് ഐ.എഫ്.എഫ്.ഐ ഇന്ത്യയിൽ തന്നെ ആദ്യമായി ഇത്തരത്തിൽ ‘സിനിമാ എ.ഐ. ഹാക്കത്തോൺ ‘ എന്ന പേരിൽ ഈയൊരു മത്സരം സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള പതിനെട്ട് രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിൽ അധികം ചലച്ചിത്ര പ്രവർത്തകരാണ് ഈയൊരു ഹാക്കത്തോണിൽ പങ്കെടുത്തത്.

ഉന്നതസ്ഥാനം കരസ്ഥമാക്കുന്ന പത്തു ടീമുകൾക്കായി, പരിപാടിയിൽ വച്ചു മാത്രം പരസ്യപ്പെടുത്തുന്ന ഒരു നിഗൂഢ പ്രമേയത്തെ ആസ്പദമാക്കി, 48 മണിക്കൂറിനുള്ളിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം നിർമ്മിക്കുന്ന ഒരു മത്സര രീതിയാണ് ഉണ്ടായിരുന്നത്.

ഇന്ത്യയിലെ ‘ആദ്യത്തെ എ.ഐ ഫിലിം ഫെസ്റ്റിവൽ ‘ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചലച്ചിത്രോത്സവം, നിർമ്മിത ബുദ്ധിയും സർഗാത്മകതയും സമന്വയിപ്പിച്ചു കൊണ്ട് ഐ.എഫ്.എഫ്.ഐ. 2025 ന്റെ ഒരു പ്രധാന ആകർഷണീയതയായി മാറി.

​വടക്കൻ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബീയിംഗ്’, ബാല്യകാലത്തെ പേടി സ്വപ്നങ്ങൾ പിന്നീട് ജീവിതത്തിന് കരുത്തായി തീർന്നത് എങ്ങനെയെന്ന് മനോഹരമായി പറഞ്ഞുവയ്‌ക്കുന്നു. മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും ക്ഷേത്രത്തിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവന്റെ സ്വപ്നങ്ങളെ ഉപബോധമനസ്സ് ഭയത്തിന്റെയും വിഭ്രമത്തിന്റേയും കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പിന്നീട് ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും ഈ പ്രതിരൂപങ്ങളെ ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളായി ബോധമനസ്സിലൂടെ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവാണ് ‘ബീയിംഗ്‌’ എന്ന ചിത്രത്തിന്റെ പ്രമേയം.

​നവംബർ 25-ന്, ഫിലിം ബസാറിലെ വേവ്‌സ് (Waves, Film Bazaar) വേദിയിലാണ് ‘ബീയിംഗ്’ പ്രദർശിപ്പിച്ചത്. ഓർമ്മകളെക്കുറിച്ചുള്ള തനതായ ദൃശ്യാവിഷ്കരണത്തിനും, സർഗ്ഗാത്മകമായ വ്യാഖ്യാനത്തിനും ചിത്രം വലിയ പ്രശംസ ഏറ്റുവാങ്ങി.

“ഈ അവാർഡ് ഇൻഡിവുഡിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് കൂടുതൽ പ്രചോദനമാണെന്നും , നാഴികക്കല്ലാണെന്നും ഇൻഡിവുഡിന്റെ സ്ഥാപക ചെയർമാൻ സർ.സോഹൻ റോയ് പറഞ്ഞു. AI-അധിഷ്ഠിത സർഗ്ഗാത്മകതയിലൂടെ സിനിമയുടെ , ഭാവി പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയത്തെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നു. സാങ്കേതികവിദ്യയെ സിനിമ മേഖലയിൽ എത്രത്തോളം മനോഹരമായി ഒന്നിച്ചു നിർത്താൻ സാധിക്കുമെന്ന് ‘ബീയിംഗ്’ നമുക്ക് ചൂണ്ടിക്കാട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.

വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിന് കീഴിൽ ബിച്ചു വേണുവിന്റെ ക്രിയേറ്റീവ് സഹകരണത്തോടെ സുമേഷ്‌ലാൽ ആണ് ഈ ചിത്രത്തിന്റെ ആശയം രൂപപ്പെടുത്തിയത്. ആൽബി നടരാജ് ആണ് ദൃശ്യപരമായി രൂപകൽപ്പന ചെയ്തത്.

സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ ഇൻഡിവുഡ് ,സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് നിരവധി അവസരങ്ങളാണ് ഇതിനോടകം തന്നെ ഒരുക്കിയിട്ടുള്ളത് .
അന്താരാഷ്‌ട്ര സഹ നിർമ്മാണം , ചലച്ചിത്ര നിർമ്മാണങ്ങൾ , കലാപ്രതിഭകളെ വാർത്തെടുക്കാനുള്ള പരിപാടികൾ, ചലച്ചിത്ര വ്യവസായ പരിപാടികൾ, പുത്തൻ സാങ്കേതികവിദ്യ പ്രോത്സാഹനം എന്നിവയിൽ സജീവമാണ്. സ്വന്തമായി ആശയങ്ങളും ഉള്ളടക്കങ്ങളും ഉള്ള പ്രതിഭകളെ ആഗോളതലത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനും
അവരുടെ കഴിവുകളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കാനും വേദിയൊരുക്കുകയും ചെയ്യുന്നു.

സിനിമാഎഐ ഹാക്കത്തോണിൽ, മികച്ച എഐ ചിത്രമായി കൽപ്പാണിക്കിന്റെ ദി റെഡ് ക്രയോൺ, ഏറ്റവും നൂതനമായ എഐ ചിത്രമായി ആറ്റമിസ്റ്റിന്റെ റിമറി, മികച്ച കഥപറച്ചിലിന് സമ്രേഷ് ശ്രീവാസ്തവയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട്, മികച്ച സൗണ്ട് ഡിസൈനിന് രാജേഷ് ഭോസ്ലെയുടെ ഫൈനൽ മൺസൂൺ എക്കോ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. എൽടിഐ മൈൻഡ്ട്രീയിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ററാക്ടീവ് സർവീസസിന്റെ ആഗോള തലവനുമായ സുജയ് സെൻ, ജോയിൻഡ് ചീഫ് ഗ്രോത്ത് ഓഫീസർ കൃഷ്ണൻ അയ്യർ, ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.

Tags: GoacinemaIFFIbeingai hackathone
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies