കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ്; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയം; മുസ്ലീം സംഘടനകളെ ഭയന്ന് മാറ്റി സ്ഥാപിക്കാൻ തയ്യാറാകാതെ ബംഗാൾ സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ്; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയം; മുസ്ലീം സംഘടനകളെ ഭയന്ന് മാറ്റി സ്ഥാപിക്കാൻ തയ്യാറാകാതെ ബംഗാൾ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2025, 01:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവെയ്‌ക്ക് സമീപമുള്ള പള്ളി സുരക്ഷാ പ്രശ്നങ്ങൾ വരുത്തുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം. 1890 ൽ നിർമിച്ച ഭം​ഗ്രാ മസ്ജിദാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്.

1924 ൽ ബ്രിട്ടീഷുകാരാണ് വിമാനത്താവളം നിർമ്മിച്ചത്. പിന്നീട് 1960 കളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കലിലൂടെ റൺവേ വികസിപ്പിച്ചപ്പോൾ, പള്ളി വിമാനത്താവള പരിധിക്കുള്ളിൽ എത്തുകയായിരുന്നു.

 

അടിയന്തര ഘട്ടങ്ങളിൽ ഉപയോ​ഗിക്കുന്ന രണ്ടാം റൺവേയ്‌ക്ക് സമീപമാണ് നിലവിൽ പള്ളിയുടെ സ്ഥാനം. എന്നാൽ പാർക്കിം​ഗ് ഏരിയയിൽ നിന്നും വിമാനങ്ങൾ ഒന്നാം റൺവേയിലേക്ക് പോകുന്നത് മസ്ജിദിന് സമീപത്ത് കൂടിയാണ്. ഇത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുന്നു എന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂടാതെ ലാൻഡിംഗ്, ടേക്ക്-ഓഫ് സമയത്ത് റൺവേ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

സുരക്ഷ പ്രശ്നം മുൻനിർത്തി നിലവിൽ മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് ആളുകളെ എത്തിക്കുന്നത് ഏയർപോർട്ട് അതോറിറ്റിയുടെ വാഹനത്തിലാണ്. റംസാൻ കാലത്ത് ദിനം പ്രതി നൂറുകണക്കിന് ആളുകൾ ഇവിടെ എത്താറുണ്ട്.

മുൻപ് മുഖ്യമന്ത്രി ബുദ്ധ​​ദേവ് ഭട്ടാചാര്യയും മന്ത്രാലയ അധികൃതരും പള്ളി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയാക്കിയിരുന്നു. എന്നാൽ മുസ്ലീം സംഘടനകളെ ഭയന്ന് ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. മമത സർക്കാരിനോടും മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

എന്നാൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മസ്ജിദ് മാറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും മുൻകൈ എടുക്കണം എന്ന് ബിജെപി ശക്തമായി ആവശ്യപ്പെട്ടു. പ്രീണന രാഷ്‌ട്രീയത്തിനായി യാത്രക്കാരുടെ സുരക്ഷ ബലികഴിക്കാൻ കഴിയില്ലെന്ന് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി .

Tags: airportmasjidCivil Aviation MinistrySafty
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies