വൈക്കം: അഖില അശോകന്റെ മാതാവ് പൊന്നമ്മ അന്തരിച്ചു. വൈക്കം ടി.വി പുരം സ്വദേശിനിയാണ്. അശോകൻ- പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില അശോകൻ.
ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസാണ് അഖില അശോകന്റെ ലൗ ജിഹാദ് കേസ്. ഇന്ത്യയിലെ ആദ്യ ലൗ ജിഹാദ് കേസാണിത്. 25 വയസുകാരിയായ ഹോമിയോപതി ഡോക്ടറെ പിഎഫ്ഐ ഭീകരർ മതം മാറ്റി ഹാദിയയാക്കിയതും തുടർന്ന് നടന്ന വിവാഹ സംബന്ധമായ നടപടികളുമായും ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ് ഹാദിയ കേസ്. പിഎഫ്ഐയുടെ നിരോധനത്തിന് പോലും വഴിവെച്ച സംഭവം കൂടിയാണിത്.
പിതാവ് അശോകന്റെ സുപ്രീംകോടതി വരെ എത്തി നിന്ന നിയമപോരാട്ടവും വലിയ വാർത്തയായിരുന്നു. രണ്ട് വർഷം മുൻപാണ് അഖിലയുടെ അമ്മ അവസാനമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. അഖിലയുടെ രണ്ടാം വിവാഹശേഷമായിരുന്നു അത്. രോഗബാധിതയായ അവർ മകളെ കാണാനാകാത്ത ദുഃഖമാണ് അന്നും പങ്കുവെച്ചത്. മകളെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പൊന്നമ്മ പറഞ്ഞിരുന്നു.















