ആലപ്പുഴ: ഡിസംബർ എട്ടിന് ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ മുന്നൊരുക്കങ്ങൾക്കായാണ് നടപടി.
കൂടാതെ ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്‌ട്രോംഗ് റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി ഡിസംബർ ഒമ്പതിനും ജില്ലയിൽ പൊതു അവധിയും ആണ്.















