വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2025, 06:44 am IST
FacebookTwitterWhatsAppTelegram

തദ്ദേശ വോട്ടെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ വിവിധ ജില്ലകളില്‍ ഈയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളില്‍ അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും, 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് വിവിധ ജില്ലകളില്‍ മറ്റ് തീയതികളിലും അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി. പോളിംഗ് സ്റ്റേഷനുകൾ, വിതരണ-സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 8, 13 തീയതികളിൽ അവധിയായിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 8.12.2025 തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ അനു കുമാരി അവധി പ്രഖ്യാപിച്ചു. വിതരണ സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാ നഗറിലെ എല്ലാ സ്ഥാപന ങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ ഡിസംബർ 13 ന് അവധി ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് ദിനമായ 9.12.2025 ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ എട്ടിന്‌ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്‌ട്രോംഗ്‌ റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. ഒമ്പതിന് പൊതു അവധിയുമുണ്ട്.

കോട്ടയം
കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഡിസംബര്‍ 8,9 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കി
ഇടുക്കി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ അങ്കണവാടികൾ, മദ്രസകൾ, ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബര്‍ എട്ടിന്‌ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവധി പ്രഖ്യാപിച്ചു. ഡിസംബർ 9 ന് ജില്ലയിൽ പൊതു അവധിയാണ്. കൗണ്ടിങ് സെന്ററായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 13നും അവധിയുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

എറണാകുളം
എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള പൊലീസുകാരുടെ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പുല്ലേപ്പടി സെൻ്റ് അഗസ്റ്റിൻ പബ്ലിക് സ്കൂളിന് ഡിസംബർ 8 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക അവധി പ്രഖ്യാപിച്ചു.

തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10 നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 12 നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

പാലക്കാട്‌
തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ ഡിസംബര്‍ പത്തിനും അവധിയായിരിക്കും. ഡിസംബര്‍ 11ന് ജില്ലയില്‍ പൊതുഅവധിയാണ്.

കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10, 11 തീയതികളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായും, വോട്ടെണ്ണൽ കേന്ദ്രങ്ങളാളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11, 13 തീയതികളിലും അവധിയായിരിക്കും.

കാസര്‍കോട്:
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ കലക്ടർ അവധി പ്രഖ്യാപിച്ചു.
അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മഞ്ചേശ്വരം ബ്ലോക്ക്: കുമ്പള ജിഎച്ച്എസ്എസ്,
കാസര്‍കോട് ബ്ലോക്ക്: കാസറഗോഡ് ഗവ. കോളേജ്,
കാറഡുക്ക ബ്ലോക്ക്: ബോവിക്കാനം ബിആർഎച്ച്എസ്എസ്‌,
കാഞ്ഞങ്ങാട് ബ്ലോക്ക്: കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്,
നീലേശ്വരം നഗരസഭ: നീലേശ്വരം രാജാസ് എച്ച്എസ്എസ്,
പരപ്പ ബ്ലോക്ക്: പരപ്പ -ജിഎച്ച്എസ്എസ്,
നീലേശ്വരം ബ്ലോക്ക്: പടന്നക്കാട് – നെഹ്‌റു കോളേജ്,
കാഞ്ഞങ്ങാട് നഗരസഭ: ഹൊസ്ദുർഗ് – ജിഎച്ച്എസ്എസ്എസ്.

മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

അതത് ജില്ലകളിലെ കളക്ടര്‍മാര്‍ പുറത്തുവിട്ട അവധി അറിയിപ്പുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പുതിയതായി മറ്റ് എവിടെയെങ്കിലും അവധി പ്രഖ്യാപിച്ചാല്‍ അത് അറിയാന്‍ കളക്ടര്‍മാരുടെയോ, ജില്ലാ ഇന്‍ഫര്‍മേഷന്റെയോ ഔദ്യോഗിക പേജുകള്‍ സന്ദര്‍ശിക്കുകയോ, മാധ്യമവാര്‍ത്തകള്‍ ശ്രദ്ധിക്കുകയോ ചെയ്യുക.

Tags: holiday
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies