കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയായ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസൽ തോറ്റു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. യുഡിഎഫിന്റെ പി. പി മൊയ്തീൻ കുട്ടിയോട് 142 വോട്ടിന് ഫൈസൽ തോറ്റത്.
കഴിഞ്ഞ തവണ ചുണ്ടപ്പുറം വാർഡിൽ നിന്നും ജയിച്ച് ഫൈസൽ കൗൺസിലറായത്. അന്ന് എൽഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്. അന്ന് ഫൈസലിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.
വിവാദ വ്യവസായി കാരാട്ട് ഫൈസലിന് സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ഫൈസലിന്റെ തോൽവിയിലൂടെ സിപിഎമ്മിന്റെ കണ്ണൂർ ലോബിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.















