പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണാർകാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തുവന്നു. തന്റെ തോൽവി അറിഞ്ഞ ശേഷം ഇവർ നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്.
സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിച്ച സിപിഐഎം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഘോഷത്തിനൊപ്പം ചേർന്ന് ഡാൻസ് കളിക്കുകയും ചെയ്തു.
നഗരസഭാ വാർഡ് 24 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ നക്ഷത്രമടയാളത്തിൽ മത്സരിച്ച അഞ്ജു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിന് പോയത്. കാരാക്കുറിശ്ശി പഞ്ചായത്തിൽ 6 ആം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ജു സന്ദീപ് പങ്കെടുത്തത്. അടുത്ത സുഹൃത്തായതിനാലാണ് പങ്കെടുത്തതെന്ന് അഞ്ജു സന്ദീപ് പ്രതികരിച്ചു.















