തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന് 600 രൂപ വർദ്ധിച്ച് 98,800 രൂപയായി. ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,350 ൽ എത്തി. ലൈറ്റ് വേയ്റ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർദ്ധിച്ച് 10,155 രൂപയായി.
ഒക്ടോബർ 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണിത്. ഡിസംബർ പന്ത്രണ്ടോടെയാണ് പവന് 98,000 കടന്നത്. ഇന്നലെ പവന് 98,200 രൂപയായിരുന്നു. ആഗോള വിപണിയിലെ മാറ്റം അനുസരിച്ച് ആഭ്യന്തര വിപണികളിൽ സ്വർണവില ഇനിയും കുതിച്ചുയരുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്നത്തെ വിലനിലവാരം അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1,01,817 രൂപയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് വില പിന്നെയും ഉയരാം.















