'ഏരിയായ സെക്രട്ടറി തന്നെ കാലുവാരി, ഉണ്ടായത് തോൽവിക്ക് തുല്യമായ വിജയം'; തുറന്നടിച്ച് മുൻ സിപിഎം എംഎൽഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഏരിയായ സെക്രട്ടറി തന്നെ കാലുവാരി, ഉണ്ടായത് തോൽവിക്ക് തുല്യമായ വിജയം’; തുറന്നടിച്ച് മുൻ സിപിഎം എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2025, 06:57 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ സിപിഎമ്മുകാർ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ സി രാജഗോപാലൻ. തിരഞ്ഞെടുപ്പിൽ മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മത്സരിച്ച അദ്ദേഹം വെറും 28 വോട്ടിനാണ് വിജയിച്ചത്. ഇത്ര ചെറിയ ഭൂരിപക്ഷത്തിനു കാരണം സ്വന്തം പാർട്ടിയിൽ നിന്നുള്ളവരാണെന്നാണ് രാജഗോപാലൻ ആരോപിക്കുന്നത്. ഈ വിഷയത്തിൽ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘കോഴഞ്ചേരി ഏരിയായ സെക്രട്ടി ടി വി സ്​റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തത്. അതുകൊണ്ടാണ് ഭൂരിപക്ഷം വെറും 28ൽ ഒതുങ്ങിയത്. സിപിഎമ്മിൽ കാലുവാരലുണ്ടായി. മുൻപ് ഏരിയാ സെക്രട്ടറി ഞാൻ വിജയിച്ച വാർഡിൽ നിന്ന് പരാജയപ്പെട്ടിരുന്നു. അവിടെ വീണ്ടും സിപിഎം ജയിക്കരുതെന്ന വാശിയുണ്ടായിരുന്നു. തോൽവിക്ക് തുല്യമായ വിജയമാണ് ഇപ്പോഴുള്ളത്. വർഷങ്ങളായി സിപിഎമ്മിന്റെ കുത്തകയായിരുന്ന മെഴുവേലി പഞ്ചായത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷ വിജയമുണ്ടായത്. വോട്ടെടുപ്പിന് തലേദിവസം സ്വർണക്കൊള്ളയിൽ അറസ്​റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറും ഞാനുമായുള്ള ചിത്രം പ്രചരിപ്പിച്ചിരുന്നു. നേതൃത്വത്തിന് പരാതി നൽകും. നേരത്തെ വൈരാഗ്യമുണ്ട്. ജയിച്ചതിനും തോ​റ്റതിനും തുല്യമായ വിജയമാണ് ഇപ്പോഴുള്ളത്’-കെ സി രാജഗോപാലൻ പറഞ്ഞു.

നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായ രാജഗോപാലൻ മെഴുവേലി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. c2006 ൽ ആറന്മുള നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി നിയമസഭയിലേക്കെത്തിയ ആളാണ് കെ സി രാജഗോപാലൻ.2011ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇക്കുറി ഇയാൾക്ക് 324 വോട്ട് കിട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാധാകൃഷ്ണന് 296 വോട്ടുകളാണ് നേടാനായത്.

Tags: MEZHUVELI
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies