പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടുപന്നി തട്ടി സ്കൂട്ടർ മറിഞ്ഞു പിതാവിനും ഏഴ് വയസ്സുകാരിക്കും പരിക്ക്.രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് അപകടം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് മകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീം (47)യും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമയുമാണ് അപകടത്തിൽപ്പെട്ടത്.
പെട്ടെന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ട ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.















