ബെംഗ്ളൂരു: ദിലീപിന്റെ പുത്തൻ സിനിമയായ ഭാഭാബയുടെ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെംഗ്ളൂരുവിലെ വിദ്യാർത്ഥികൾ. ബെംഗ്ളൂരു ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിട്യൂഷനിലെ വിദ്യാർത്ഥികളാണ് ഷോ നടത്തുന്നത്. ഭഭബയുടെ റിലീസ് ദിവസമായ ഡിസംബർ 18 രാവിലെ എട്ട് മണിക്ക് ബെംഗ്ളൂരു രാജരാജേശ്വരി നഗർ മൂവി ടൈംസിലാണ് വിദ്യാർത്ഥികൾക്കായി ചിത്രം പ്രദർശിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2025 ഡിസംബർ 18-ന് ലോകമെമ്പാടും റിലീസ് ചെയ്യും. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിൽ മലയാളത്തിന്റെ മോഹൻലാലും തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വലിയ അതിഥി വേഷത്തിൽ എത്തുന്നു.
















