എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന് പാസ്പോർട്ട് തിരികെ നൽകാൻ കോടതി നിർദേശം. വർഷങ്ങൾക്ക് ശേഷമാണ് ദിലീപിന് പാസ്പോർട്ട് ലഭിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ കോടതിയാണ് പാസ്പോർട്ട് തിരികെ നൽകാൻ നിർദേശിച്ചത്.
പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി വിദേശത്തേക്ക് പോകണമെന്ന് കാണിച്ചാണ് ദിലീപ് പാസ്പോർട്ടിനായി കോടതിയെ സമീപിച്ചത്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. പാസ്പോർട്ട് വിട്ടുനൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു.















