ഇന്ത്യ സമാധാനമായി നിലനിൽക്കുന്നതിന്റെ പൂർണ്ണ ക്രെഡിറ്റ് ഹിന്ദുക്കൾക്കാണെന്ന് ആരിഫ് ഹുസൈൻ തെരുവത്ത്. മതമൗലികവാദിയും ഇന്ത്യാ വിരുദ്ധനുമായ ഉസ്മാൻ ഹാദിയുടെ മരണശേഷം ഇസ്ലാമിസ്റ്റുകൾ ബംഗ്ലാദേശിൽ കലാപം സൃഷ്ടിച്ചിരിക്കുകയാണ്. കലാപകാരികളെ പിന്തുണച്ച് കൊണ്ടുളള സോഷ്യൽ മീഡിയയിൽ മലയാളികൾ അടക്കം അള്ളാഹു അക്ബർ കമന്റുകളിടുന്നുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്ക് വച്ചാണ് ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ത്യ സമാധാനമായി നിൽക്കുന്നതിൽ മുസ്ലീമിന് പങ്ക് 0% ആണെന്നും, ഇന്ത്യ സമാധാനമായി നിലനിൽക്കുന്നതിൽ ഹിന്ദുവിന്റെ പങ്ക് 100% ആണെന്നും ആരിഫ് പറയുന്നു. ഇന്ത്യയുടെ മതേതരത്വം തകർക്കുന്നതിൽ ഹിന്ദുവിന്റെ പങ്ക് 0% ആണെന്നും, ഇന്ത്യയുടെ മതേതരത്വം തകർക്കുന്നതിൽ മുസ്ലിമിന്റെ പങ്ക് 100% ആണെന്നും ആരിഫ് പറഞ്ഞു.
മറ്റൊരു പോസ്റ്റിൽ ‘ ക്രിസ്ത്യൻ രാഷ്‌ട്രങ്ങളിൽ തന്നെ പേപ്പട്ടികളെ പേടിച്ച് ക്രിസ്മസ് ആഘോഷം പൂട്ടിക്കെട്ടുമ്പോൾ ഹിന്ദു രാഷ്‌ട്രത്തിൽ പേപ്പട്ടികളെ പേടിക്കാതെ ക്രിസ്മസ് പൊടിപൊടിക്കുന്നു. ഹിന്ദു രാഷ്‌ട്രം ഡാ..!‘ എന്നാണ് ആരിഫ് പറയുന്നത് .















