വിവാഹമോചന നോട്ടീസ് അയച്ച ഭാര്യയെ ഐടി ജീവനക്കാരൻ വെടിവച്ചു കൊന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹമോചന നോട്ടീസ് അയച്ച ഭാര്യയെ ഐടി ജീവനക്കാരൻ വെടിവച്ചു കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2025, 02:35 pm IST
FacebookTwitterWhatsAppTelegram

ബാംഗ്ലൂർ: വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ബെംഗളൂരു ബസവേശ്വര സ്വദേശി ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ പിന്നീട് പൊലീസിൽ കീഴടങ്ങി. അഞ്ച് തവണയാണ് ബാലമുരുകന്‍ ഇവർക്ക് നേരെ വെടിയുതിര്‍ത്തത്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ അസിസ്റ്റന്റ് മാനേജറായിരുന്നു 39-കാരിയായ ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം ഇവര്‍ രാജാജിനഗറിലായിരുന്നു താമസം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരനാണ് ബാലമുരുകനും (40 വയസ്സ്) ഭുവനേശ്വരിയും (39 വയസ്സ്). 2011 ൽ വിവാഹിതരായ യവർക്ക് 2 കുട്ടികളുണ്ട്. ബാലമുരുകനു ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിലും ഭുവനേശ്വരിക്ക് ഒരു സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായും ജോലി ലഭിച്ചതിനെ തുടർന്ന് 2018 മുതൽ ഭാര്യാഭർത്താക്കന്മാർ കുട്ടികളോടൊപ്പം കർണാടകയിലെ ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാലമുരുകനും ഭുവനേശ്വരിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ ബാലമുരുകൻ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്ബാലമുരുകൻ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്റെ ഐടി ജോലി രാജിവച്ചു. ഈ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഭുവനേശ്വരി ബാലമുരുകനിൽ നിന്ന് വേർപിരിഞ്ഞ് ബെംഗളൂരുവിലെ രാജാജിനഗറിലെ ഒരു വീട്ടിൽ രണ്ട് കുട്ടികളുമായി ഒറ്റയ്‌ക്ക് താമസം തുടങ്ങി

കഴിഞ്ഞ ആഴ്ച വിവാഹമോചനം ആവശ്യപ്പെട്ട് ഭുവനേശ്വരി കോടതി വഴി ബാലമുരുകന് നോട്ടീസ് അയച്ചു. ഇതിൽ പ്രകോപിതനായ ബാലമുരുകൻ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നഭുവനേശ്വരിയെ പിന്തുടർന്നു. ഇവരെ തടഞ്ഞുനിർത്തി തന്റെ തോക്ക് ഉപയോഗിച്ച് നിരവധി തവണ വെടിവച്ചു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, അവർ മരിച്ചു. ഇതിനിടെ ബാലമുരുകൻ പോലീസിൽ കീഴടങ്ങി.

ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതിനാലും വിവാഹമോചനം ആവശ്യപ്പെട്ടതിനാലുമാണ് അയാൾ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

Tags: Crimebengaluru
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies