വധുവിന്റെ ആഭരണം തിരഞ്ഞെടുക്കാൻ മണിക്കൂറുകളോളമാണ് ചെലവഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷവും വധുവിന്റെ ആഭരണങ്ങൾ സൂക്ഷിക്കുന്നതിലും ശരിയായി പരിപാലിക്കാനും സമയം കണ്ടെത്തണം. അവയുടെ ദീർഘായുസ്സും തിളക്കവും നിലനിർത്താൻ ഇതിലൂടെ സഹായിക്കും. സ്വർണാഭരണം പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ അറിയാം…

ആഭരണങ്ങൾ ശരിയായി സൂക്ഷിക്കുക
വിവാഹാനന്തര ആഭരണങ്ങൾ ശരിയായി സൂക്ഷിക്കണം. ആഭരണങ്ങൾ ജലാംശമില്ലാത്ത വൃത്തിയുള്ള സ്ഥലത്ത് വേണം വെക്കാൻ. ഓരോ ആഭരണവും ഓരോ പൗച്ചിലോ ബോക്സിലോ ആക്കിവെക്കുന്നത് നല്ലതാണ്. ഒരുമിച്ച് സൂക്ഷിക്കുന്നത് കേടുപാടുകൾക്ക് കാരണമാകും. വെൽവെറ്റ് ലൈനിംഗ് ഉള്ള ആഭരണപ്പെട്ടിയിൽ സ്വർണം വെക്കുന്നത് ഗുണം ചെയ്യും.

ആഭരണങ്ങൾ ശരിയായി വൃത്തിയാക്കുക
പതിവായി വൃത്തിയാക്കിവെച്ചാൽ സ്വർണ്ണത്തിന്റെ തിളക്കവും നിലനിൽക്കും. ആഭരണങ്ങൾ നിർമ്മിച്ച മെറ്റീരിയലിനെ അടിസ്ഥാനമാക്കി ക്ലീനിംഗ് രീതികൾ തീരുമാനിക്കേണ്ടത്. സ്വർണ്ണാഭരണങ്ങൾക്ക്, സോപ്പിട്ട ചെറുചൂടുള്ള ഉപയോഗിക്കാം. ആഭരണങ്ങൾ കുറച്ച് മിനിറ്റ് വെള്ളത്തിൽ മുക്കിവയ്‌ക്കുക, തുടർന്ന് മൃദുവായ ബ്രഷ് ഉപയോഗിച്ച് സൗമ്യമായി ഉരയ്‌ക്കുക. നന്നായി കഴുകി മൃദുവായ തുണി ഉപയോഗിച്ച് തുടച്ചുവെയ്‌ക്കാവുന്നതാണ്.
ഇൻഷുറൻസ് പരിരക്ഷ
വിവാഹ ആഭരണ സെറ്റിന് ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നത് നല്ലതാണ്. മോഷണം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഇൻഷുറൻസ് സാമ്പത്തിക പരിരക്ഷ നൽകുന്നു. ഇവയെ കുറിച്ച് മനസ്സിലാക്കാൻ ഇൻഷുറൻസ് ദാതാവുമായി സംസാരിക്കുക. സ്വർണം വാങ്ങിയ രസീതുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ സൂക്ഷിക്കുക, കാരണം ആവശ്യമെങ്കിൽ ഇൻഷുറൻസ് ക്ലെയിം പ്രക്രിയയ്‌ക്ക് അവ ആവശ്യമായി വരും.















