യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു; വിശദാംശങ്ങൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു; വിശദാംശങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തിയത്.

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ ചെങ്ങന്നൂർ മുതൽ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതൽ മാറ്റം വരുത്തിയത്. ചെങ്ങന്നൂരിൽ നിന്നും 06.55 ന് പകരം 06.51 ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത്‌ നിന്ന് പുറപ്പെടുന്ന സമയം 07.27 ൽ നിന്ന് 07.21 ലേയ്‌ക്ക് മാറും. എറണാകുളം ടൗണിൽ നിന്ന് 08.25 ന് പകരം 08.17 ന് ഇനിമുതൽ എത്തിച്ചേരും. പുതിയ സമയപ്രകാരം വന്ദേഭാരത് തൃശൂരിൽ 10 മിനിറ്റ് നേരത്തെ എത്തുകയും ചെയ്യും.

20633 തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയം കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനിൽ മാറ്റം വരും. എല്ലാ സ്റ്റേഷനിലും നേരത്തെ എത്തിച്ചേരും. എറണാകുളം ടൗണിൽ നിന്ന് 07.20 ന് പകരം ജനുവരി ഒന്ന് മുതൽ 07.15 ന് പുറപ്പെടും

രാവിലെത്തെ പാലരുവി എക്സ്പ്രസിന്‍റെ എറണാകുളം ടൗണിലെ സമയത്തിലും മാറ്റമുണ്ട്. രാവിലെ ആറു മിനിറ്റ് നേരത്തെ 08.32 ന് എത്തി, 08.37 ന് എറണാകുളത്തു നിന്ന് പുറപ്പെടും. കൊല്ലം മുതൽ പാലക്കാട് വരെയുള്ള മറ്റു സ്റ്റേഷനിലെ സമയത്തിൽ മാറ്റമില്ല.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലും ജനുവരി ഒന്ന് മുതൽ മാറ്റമുണ്ട്. ജനുവരി 1 മുതൽ ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിന്റെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള സമയം മാറും. മുൻകാല സമയപ്രകാരം 9.40 എറണാകുളം എത്തിയിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ക്ക് എത്തിച്ചേരും.

ഒപ്പം  മുതൽ 12626 തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്റെ തൃശൂർ മുതലുള്ള സമയത്തിലും മാറ്റമുണ്ട്. എറണാകുളം ടൗണിൽ 04.30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ന്യൂ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ്‌ ജനുവരി 3 നാണ് കേരളത്തിൽ എത്തിച്ചേരുക. അതുകൊണ്ട് ജനുവരി 3 മുതൽ സമയമാറ്റം കേരളത്തിൽ പ്രാബല്യത്തിൽ വരും.

കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്, തൃശൂർ മുതൽ കൊല്ലം വരെയാണ് 20 മിനിറ്റ് വ്യത്യാസം ഉണ്ടാകുക. 9.40 എറണാകുളത്ത് എത്തിയിരുന്നത് ഇനി മുതൽ 9.30ന് എത്തും. 12.35 കൊല്ലം എത്തിയിരുന്നത് ഇനി 12.20 ന് എത്തും.

Tags: Train Time
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies