തിരുവനന്തപുരം: ദേശീയഗാനത്തിന്റെ വരികളറിയാതെ വീണ്ടും നാണകെട്ട് കോൺഗ്രസ് നേതാക്കൾ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ 140-ാം വാര്‍ഷികാഘോഷത്തിലാണ് സംഭവം. ദേശീയഗാനത്തിന്ർറെ ആദ്യ വരി തന്നെ തെറ്റിച്ച് പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നേതാക്കള്‍ക്കെതിരെ പരിഹാസവും വിമര്‍ശനവും ശക്തമായിരിക്കുകയാണ്.
‘ജനഗണമന അധിനായക ജയഹേ’ എന്ന വരിക്ക് പകരം ‘ജനഗണമംഗള’ എന്നാണ് നേതാക്കള്‍ കൂട്ടത്തോടെ പാടിയത്. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍, ദീപാ ദാസ് മുന്‍ഷി എന്നിവരും ഈ സമയം വേദിയിലുണ്ടായിരുന്നു.
നേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റായി ആലപിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാലോട് രവിയാണ് തെറ്റായി ആലപിക്കുകയും എല്ലാവരും എറ്റുപാടുകയുമായിരുന്നു. അന്നത്തേ അതേ തെറ്റാണ് ഇന്നും ആവര്‍ത്തിച്ചത്.















