തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ നടന്നത്.
സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്‌തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി മണിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരംഇന്ന് രാവിലെ ഡി മണി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി. ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യംചെയ്‌തിരുന്നു.















