ആർ. ശ്രീലേഖ തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു: ഓടാത്ത വണ്ടികൾക്ക് 3,000 ഡ്രൈവർമാർ; വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർ. ശ്രീലേഖ തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു: ഓടാത്ത വണ്ടികൾക്ക് 3,000 ഡ്രൈവർമാർ; വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2025, 04:57 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ – ഐ. പി.എസ് (റിട്ട) തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു.

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര നിയമം വന്നതോടെ സംസ്ഥാനത്തെ സർക്കാരോഫീസുകളിൽ നാലായിരത്തിയഞ്ഞൂറോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങൾ 20 വർഷം കഴിഞ്ഞതിനാൽ രജിസ്ട്രേഷൻ പുതുക്കാനാകില്ല. ഇവയ്‌ക്ക് ഇൻഷുറൻസും എടുക്കാനാകില്ല. ഇവ നിരത്തിലിറക്കാതായതോടെ മൂവായിരത്തോളം ഡ്രൈവർമാരാണ് ജോലിയില്ലാതായത്. എന്നാൽ ഈ ഓടാത്ത വണ്ടികളുടെ 3,000 ഡ്രൈവർമാർ ഓഫീസുകളിൽ വെറുതെയിരിക്കുകയാണ്. ഇവയ്‌ക്ക് വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി രൂപയാണ്.

സർക്കാരോഫീസുകളിലെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഓട്ടം നിർത്തി ആറുമാസമായി. എന്നിട്ടും മൂവായിരത്തോളം ഡ്രൈവർമാരെ സർക്കാർ പുനർവിന്യസിച്ചിട്ടില്ല . ഇതിനാൽ സർക്കാരിനു പ്രതിമാസ നഷ്ടം 12 കോടിയിലധികം രൂപയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഈ കടുത്ത വീഴ്ച.

ഇങ്ങിനെ ജോലിയില്ലാത്ത ഡ്രൈവർമാരെ കാലാവധി കഴിയാത്ത വാഹനങ്ങളോടിക്കാൻ ഡ്രൈവറില്ലാത്തിടത്തോ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടോ ഇവരെ പുനർവിന്യസിക്കണമെന്ന് ജൂലായ് നാലിനു ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും പുനർവിന്യാസം നടപ്പായില്ല. ഒരു സീനിയർ ഡ്രൈവർക്ക് 40,000-50,000 രൂപ ശമ്പളമുണ്ട്. 40,000 രൂപ കണക്കാക്കിയാൽപ്പോലും മൂവായിരത്തോളം പേർക്ക് പ്രതിമാസം 12 കോടിയോളം രൂപയാണ് ശമ്പളമായി നൽകുന്നത്.

ഒട്ടുമില്ലാത്ത വാഹനങ്ങളിലെ ഡ്രൈവർമാർ രാവിലെയും വൈകീട്ടും പഞ്ചിങ് നടത്തി ഓഫീസിൽ വെറുതേയിരിപ്പാണ്.ഇത്രയുംപേർ തൊഴിലില്ലാതിരിക്കുമ്പോൾ പല വകുപ്പുകളിലും താത്കാലിക നിയമനം നടത്തിയിട്ടുമുണ്ട്.

Tags: r sreelekhaVK Prasanth
Share
Tweet
SendShare

More News from this section

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies