ഭംഗിയും ഭീഷണിയും ഒരുമിച്ചാൽ അത് ഗംഗയായി; ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിൻറെ വൻ അപ്ഡേറ്റ്; ടോക്‌സിക്കിൽ നയൻതാര എത്തുന്നു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭംഗിയും ഭീഷണിയും ഒരുമിച്ചാൽ അത് ഗംഗയായി; ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിന്റെ വൻ അപ്ഡേറ്റ്; ടോക്‌സിക്കിൽ നയൻതാര എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 12:10 pm IST
Facebook
Twitter
WhatsAppTelegram

എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് എന്ന യാഷ്–ഗീതു മോഹൻദാസ് ചിത്രം 2026 മാർച്ച് 19-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവർത്തകർ.  ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയൻതാര ഈ ചിത്രത്തിന്റെ യൂണിവേഴ്‌സിൽ നിർണായക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയൻതാര, ടോക്സികിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്.

സ്വാഭാവിക ആകർഷണം കൂടുതൽ ശക്തമാകുകയും, അതേസമയം പുതുമയുള്ളൊരു അവതാരം പ്രേക്ഷകർക്ക് മുന്നിൽ വെക്കുകയും ചെയ്യുന്ന ഒരു യാത്രയാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ നയൻ‌താര ടോക്‌സിക്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഗംഗയായി നയൻതാരയുടെ അവതാരം ദൃശ്യപരമായി അതീവ ആകർഷകമാണ്. നിർഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, പരിശീലനം ലഭിച്ച അധികാര ബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും അപകടവും ഒരുപോലെ പകർന്നുനൽകുന്നു.  ആഡംബരപൂർണമായ ഒരു ഗ്രാൻഡ് കാസിനോ എൻട്രൻസിന്റെ പശ്ചാത്തലത്തിൽ, തന്റേതായ ഇടത്തിൽ നിയമങ്ങൾ സ്വയം നിർണ്ണയിക്കുന്ന സ്ത്രീയായാണ് ഗംഗയെ ചിത്രം അവതരിപ്പിക്കുന്നത്.

“നയൻ താരയെ നമ്മൾക്ക് ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും അറിയാം. ഇരുപത് വർഷത്തിലേറെ നീളുന്ന കരിയറുമുണ്ട്. എന്നാൽ ടോക്സിക് ചിത്രത്തിൽ, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന ഒരു പ്രതിഭയാണ് നയൻ താരയിൽ നിന്ന് പ്രേക്ഷകർ കാണാൻ പോകുന്നത്”- ഗീതു മോഹൻദാസ് പറഞ്ഞു..

ഓരോ അപ്ഡേറ്റിനും ചിത്രം പതിവുകളിൽ നിന്നുള്ള ധീരമായ മാറ്റം സൂചിപ്പിക്കുന്നു. മുമ്പ് കിയാര അദ്വാനി നാദിയയായി എത്തിയ ക്യാരക്റ്റർ പോസ്റ്റർ ലുക്ക് മനോഹരതയും മറഞ്ഞിരിക്കുന്ന മുറിവുകളും ഓർമപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെ ഗൂഢത നിറഞ്ഞ ക്യാരക്ടർ അവതരണവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.

കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീർഘമായ ഉത്സവ വാരാന്ത്യമായ 2026 മാർച്ച് 19-നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.പി ആർ ഓ: പ്രതീഷ് ശേഖർ.

Tags: Actress NayantharaA fairy tale fir grown ups
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies