അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചു; ഒടുവിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ; കേസ് ഇങ്ങനെ......
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചു; ഒടുവിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ; കേസ് ഇങ്ങനെ……

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2026, 11:46 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രിത്രിമം കാട്ടിയ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആൻ്റണി രാജുവിനൊപ്പം കേസിൽ ഒന്നാം പ്രതിയും വഞ്ചിയൂർ കോടതിയിലെ ജീവനക്കാരനുമായ ജോസും കുറ്റക്കാരനാണെന്ന് നെടുമങ്ങാട് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

മൂന്നര പതിറ്റാണ്ടിന്റെ നിയമപോരാട്ടത്തിന് ശേഷമാണ് മുൻമന്ത്രിക്കെതിരെ വിധിവരുന്നത്. ആൻ്റണി രാജുവിനെതിരെ ചുമത്തിയ ആറ് വകുപ്പുകളും തെളിഞ്ഞു. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും നിർണായകമായ തെളിവായി മാറിയത്.

1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ഹാഷിഷ് ഓയിലുമായി പിടിയിലായത്. 61 ​ഗ്രാം ഹാഷിഷ് ഓയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് വിചാരണക്കോടതി ഓസ്‌ട്രേലിയൻ പൗരനെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. അന്ന് ഇയാൾക്ക് വേണ്ടി ഹാജരായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു.

എന്നാൽ പിന്നീട് ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ക്രിത്രിമം കാണിച്ച് പ്രതിയെ രക്ഷപ്പെടുത്തി. കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റുകയായിരുന്നു. പിന്നീട് അടിവസ്ത്രം ചെറുതാണെന്നും പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും കാണിച്ച് പ്രതിഭാ​ഗം ഹൈക്കോടതിയെ സമീപിച്ചു. മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തി. പിന്നാലെ പ്രതി സ്വദേശത്തേക്ക് പോകുകയും ചെയ്തു.

പിന്നീട് രണ്ട് വ‍ർഷത്തിന് ശേഷം മറ്റൊരു കേസിൽ സ്വദേശത്ത് ജയിലിലായ പ്രതി സഹതടവുകരനോട് കേരളത്തിൽ നിന്നും അടിവസ്ത്രത്തിൽ ക്രിത്രിമം രക്ഷപ്പെട്ട കാര്യം വെളിപ്പെടുത്തിയതോടെയാണ് ആന്റണി രാജുവിന് കുരുക്കായത്. പ്രതിയുടെ വെളിപ്പെടുത്തൽ ഇൻ്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് ആന്റണി രാജുവിനെതിരെ പൊലീസ് കേസെടുത്തത്. 2007 കാലത്താണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

Tags: antony raju
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies