പാളയത്ത് നിന്ന് മാത്രം കെട്ടിടനികുതി 12.90 കോടി രൂപ കുടിശ്ശിക, 30 വാര്‍ഡുകളിലെ വസ്തുനികുതി കുടിശ്ശിക 61.09 കോടി: കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെത്; തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകൾ പുറത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാളയത്ത് നിന്ന് മാത്രം കെട്ടിടനികുതി 12.90 കോടി രൂപ കുടിശ്ശിക, 30 വാര്‍ഡുകളിലെ വസ്തുനികുതി കുടിശ്ശിക 61.09 കോടി: കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെത്; തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2026, 04:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന് വസ്തു നികുതി ഇനത്തില്‍ ലഭിക്കാനുള്ളത് കോടിക്കണക്കിന് രൂപ. സ്വകാര്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കോടികളാണ് പിരിച്ചെടുക്കാനുള്ളത്. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2023-24 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ ജന്മഭൂമി പത്രമാണ് പൊതു ശ്രദ്ധയിൽക്കൊണ്ട് വന്നത്.

നഗരസഭയുെട ഒരു പ്രധാന വരുമാന സ്രോതസായ വസ്തുനികുതിയിനത്തില്‍ വന്‍കുടിശ്ശികയാണ് പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നത്. നഗരസഭയുടെ മുപ്പതോളം വാര്‍ഡുകളിലായുള്ള അനധികൃത ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ഉള്‍പ്പെടയുള്ള അനധികൃത കെട്ടിടങ്ങള്‍, മറ്റ് വാണിജ്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയുടെ വസ്തുനികുതി പരിശോധനയില്‍ 61.09കോടി (61,09,99,750 രൂപ) രൂപയുടെ കുടിശ്ശികയാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ കൂടുതലും സിപിഎം പ്രാദേശിക നേതാക്കളോ അനുഭാവികളോ ലേലത്തിന് എടുത്തവയും. ബിനാമി പേരില്‍ വന്‍കിട സിപിഎം നേതാക്കള്‍ ലേലത്തിന് എടുത്തിട്ടുള്ളവയും ഇക്കൂട്ടത്തിലുണ്ട്.

വാടകയും നികുതിയും ലേലത്തുകയും യഥാസമയം പിരിച്ചെടുക്കാത്തതിനാല്‍ വന്‍ വരുമാന ചോര്‍ച്ചയാണ് കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ കുടിശ്ശികയും കൂടി ചേര്‍ന്ന് 107.91 കോടി രൂപയാണ് ലഭിക്കാനുള്ളത്.

നഗരസഭ മെയിന്‍ ഓഫീസ് പരിധിയിലെ കെട്ടിടങ്ങളുടെ വാടക കുടിശ്ശിക 1,54,97,901 രൂപ. കടകംപള്ളി സോണല്‍ ഓഫീസ് പരിധിയിലെ കടമുറികളുടെ വാടക ഈടാക്കിയിട്ടില്ല. പാര്‍ക്കിങ് ഏരിയ, മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയുടെ ലേലത്തുകയിലും 10 ലക്ഷത്തോളം രൂപ പിരിച്ചെടുക്കാന്‍ അവേശഷിക്കുന്നു. ഇവയെല്ലാം സിപിഎം ബിനാമികളായ ഗുണ്ടകളെ വച്ചാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുടിശ്ശിക ചോദിച്ചാല്‍ ജീവനക്കാരെ ഗുണ്ടകള്‍ വിരട്ടുന്നതും പതിവാണ്.

കോര്‍പറേഷന്‍ പരിധിയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വസ്തു നികുതി കുടിശ്ശിക 50,18,98,383 രൂപയാണ്. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 233 പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി ചുമത്തേണ്ടതാണ്. കൂടാതെ സെക്ഷന്‍ 235 പ്രകാരം വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള കെട്ടിടങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളെ ഉള്‍പ്പെടുത്തിയിട്ടുമില്ല. ചതുരശ്ര അടിക്ക് 22 രൂപയാണ് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടിശ്ശിക സംബന്ധിച്ചുള്ള കെട്ടിടങ്ങളുടെ വിശദ വിവരങ്ങള്‍ ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ 2024 ജനുവരി ഒന്നു മുതല്‍ സഞ്ചയ സോഫറ്റ്്‌വെയര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ലഭ്യമല്ലെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ മറുപടി. എങ്കിലും ലഭ്യമായ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നാളിതുവരെ 50.18 കോടി രൂപ നികുതി കുടിശ്ശികയുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ പിരിച്ചെടുക്കാനുള്ള 10 വാര്‍ഡുകളിലെ 3058 കെട്ടിടങ്ങളിലെ കുടിശ്ശിക 37.84 കോടി രൂപ. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പാളയം വാര്‍ഡില്‍ നിന്ന് മാത്രം 827 കെട്ടിടങ്ങളില്‍ നിന്ന് 12.90 കൂടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്.

Tags: arya rajendranThiruvananthapuram CorporationFEATURED2VK Prasanth
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies