മുംബൈ: വെനസ്വേലയിലെ അമേരിക്കൻ നടപടി ഇന്ത്യയുടെ എണ്ണ ഉൽപാദക കമ്പനിയായ ഒഎൻജിസിക്ക് നേട്ടമായേക്കും. ഒഎൻജിയുടെ മുടങ്ങിക്കിടക്കുന്ന ലാഭവിഹിതം തിരികെ ലഭിക്കാൻ വഴിയൊരുക്കുമെന്നാണ് ബ്രോക്കറേജ് കമ്പനിയായ സർവീസ് വിലയിരുത്തുന്നത്.
വെനസ്വേലയിലെ സാൻഡ് ക്രിസ്റ്റബൽ എണ്ണപ്പാടത്ത് ഉൽപാദനം നടത്തിയതിന്ർറെ ലാഭവിഹിതമായ ഏകദേശം 4500 കോടി രൂപയാണ് അമേരിക്കൻ ഉപരോധത്തെ തുടർന്ന് തടസ്സപ്പെട്ട് കിടക്കുന്നത്. വിദേശ വിഭാഗമായ ഒഎൻജിസി വിദേശിനാണ് ഈ തുക ലഭിക്കാൻ ഉള്ളത്.
അമേരിക്കയിൽ വെനസേ്വല ഇടപെടുകയും ഉപരോധത്തിൽ അയവുവരുകയും ചെയ്താൽ ഈ തുക തിരികെ കിട്ടും. ഇത് കമ്പനിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായകമാകും. 2000- 2010 കാലത്ത് വെനസ്വേലൻ എണ്ണയുടെ പ്രധാന ഉപഭോക്താവ് ഇന്ത്യ. എന്നാൽ യുഎസ് ഉപരോധത്തെ തുടർന്ന് 2019 മുതൽ ഇറക്കുമതി കുറക്കുകയായിരുന്നു.















