ചെന്നൈ : തിരുപ്പറംകുണ്ഡ്രം ക്ഷേത്രത്തിൽ ദീപം തെളിയിക്കൽ വിഷയത്തിൽ ദീപത്തൂണിൽ വിളക്ക് കൊളുത്തണമെന്ന ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാർ. തമിഴ് നാട്ടിലെ മിനറൽസ് ആൻഡ് മൈൻസ് മന്ത്രി രഘുപതിയാണ് സ്റ്റാലിൻ സർക്കാരിനെ പ്രതിനിധീകരിച്ച് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോടതിയലക്ഷ്യത്തിയോളം എത്തുന്ന പരാമർശങ്ങളും രഘുപതി നടത്തി
“തിരുപ്പറംകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ വിളക്ക് കൊളുത്തുന്ന ആചാരം തമിഴ്‌നാട്ടിൽ ഇല്ല . ദീപത്തൂണിൽ വിളക്ക് കൊളുത്തുന്നത് അനുവദിക്കരുതെന്ന് ജില്ലാ ഭരണകൂടം അപ്പീലിൽ അഭ്യർത്ഥിച്ചിരുന്നു . ഇന്ന് ജഡ്ജിമാർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചിലർക്ക് ദീപത്തൂണിൽ പോയി വിളക്ക് കൊളുത്താൻ നിയമവിരുദ്ധമായ ഉത്തരവുകൾ നൽകുകയും ചെയ്തിട്ടുണ്ട് . തമിഴ്‌നാട് സർക്കാരും ഹിന്ദു മത – ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പും അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ കേസ് ഫയൽ ചെയ്യാൻ പോകുന്നു . സാധാരണയായി , ഒരു സ്ഥലത്ത് ഒരു പരിപാടി നടക്കുന്നുണ്ടെന്നും ആ ദീപത്തൂണിൽ ഒരു വിളക്ക് കത്തിക്കണമെന്നും പറയുകയാണെങ്കിൽ , ജഡ്ജിമാർ അതിനുള്ള തെളിവുകൾ കണ്ടെത്തി ഞങ്ങൾ അനുമതി നൽകുന്നുവെന്ന് പറയണം . ഒരു തെളിവുമില്ല . ഒരു സമയത്തും വിളക്ക് കൊളുത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല .
നിയമത്തിന് വിരുദ്ധമായി ഹൈക്കോടതി മധുര ബ്രാഞ്ച് നൽകിയ വിധി അംഗീകരിക്കാൻ കഴിയില്ല. തമിഴ് ജനതയുടെ വികാരങ്ങൾക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ മധുര ബ്രാഞ്ചിന്റെ വിധി”. മന്ത്രി രഘുപതി പറഞ്ഞു















