32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് നാളെ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് നാളെ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2026, 07:20 pm IST
Facebook
Twitter
WhatsAppTelegram

കാസര്‍കോട്: 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാല വേദിയാകും. സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരളയുമായി സഹകരിച്ച് ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയ ക്യാമ്പസിലാണ് പരിപാടി.

“വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം” എന്ന വിഷയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം ഏഴിന് രാവിലെ 10ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.

വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിക്കും. വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ മുഖ്യാതിഥിയാകും. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരള പ്രസിഡണ്ട് ശിവകുമാര്‍ വേണുഗോപാല്‍, 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ സംബന്ധിക്കും. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മൂന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് അനിവാര്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുതിനുള്ള വേദിയായി മാറും. ഫിസിക്കല്‍ സയന്‍സസ്, എഞ്ചിനീയറിംഗ്, ബയോളജിക്കല്‍ സയന്‍സസ്, ബോട്ടണി, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഹെല്‍ത്ത് സയന്‍സസ്, എര്‍ത്ത് സയന്‍സസ്, ഭാരതീയ ജ്ഞാന പരമ്പര എന്നീ മേഖലകളെ അടിസ്ഥാനമാക്കി പ്രബന്ധാവതരണം, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ നടക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ സി.വി. രാമന്‍ അനുസ്മരണ പ്രഭാഷണവും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണവും നടത്തും. ഭാരതീയ ജ്ഞാന പരമ്പര എന്ന വിഷയത്തില്‍ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഡീനും ഡയറക്ടറുമായ പ്രൊഫ. യു. കൃഷ്ണകുമാര്‍ സംസാരിക്കും.

ആറ് വേദികളിലായി 19 സെഷനുകള്‍ ഉണ്ടാകും. ഓരോ സെഷനിലെയും മികച്ച പ്രബന്ധത്തിന് യുവ ശാസ്ത്ര പുരസ്‌കാരവും മികച്ച ഓറല്‍ പ്രസന്റേഷനുകള്‍, പോസ്റ്റര്‍ പ്രസന്റേഷനുകള്‍ എന്നിവക്ക് 20 വീതം അവാര്‍ഡുകളും നല്‍കും. ശാസ്ത്രജ്ഞരുമായുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംവാദമാണ് മറ്റൊരു ആകര്‍ഷണം. ജനുവരി 9ന് സമാപന സമ്മേളനത്തില്‍ കൊടഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ് ആളൂര്‍ സമാപന പ്രഭാഷണം നടത്തും. ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര പൈതൃകത്തെ സമകാലിക ഗവേഷണവുമായി ബന്ധിപ്പിക്കുന്നതിനുള്ള വേദിയാണ് സ്വദേശി സയന്‍സ് കോണ്‍ഗ്രസെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പറഞ്ഞു. വിവിധ വിഷയങ്ങളിലുള്ള ചിന്തകളെ പരിപോഷിപ്പിക്കാനും കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിത് ഭാരതത്തിനായുള്ള മുന്നേറ്റത്തില്‍ പങ്കുവഹിക്കുന്നതിനും ഇതിലൂടെ സര്‍വകലാശാലക്ക് അവസരം ലഭിക്കുന്നു. അദ്ദേഹം വിശദീകരിച്ചു.

Tags: Rajendra Vishwanath Arlekarകേരള കേന്ദ്ര സര്‍വകലാശാല
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies