വാക്കിന് വ്യവസ്ഥയില്ലായ്‌മ” എന്നത് കോൺഗ്രസുകാരുടെ ജനിതക സ്വഭാവം; രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസുകാരേ നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ?- പ്രശാന്ത് ശിവൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്കിന് വ്യവസ്ഥയില്ലായ്‌മ” എന്നത് കോൺഗ്രസുകാരുടെ ജനിതക സ്വഭാവം; രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസുകാരേ നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ?- പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2026, 10:40 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : മൂന്നാം പെൺവേട്ട പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്തെത്തി. രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസുകാരേ നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ എന്നാണ് പ്രശാന്ത് ശിവൻ ചോദിക്കുന്നത്.

പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ,

കേരളം കണ്ട കൊടും ക്രിമിനലുകളിൽ ഒരാളാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന് തെളിയിക്കുന്ന, ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പ്രണയം നടിക്കുക, വിവാഹ വാഗ്ദാനം കൊടുക്കുക, കുഞ്ഞു വേണം എന്ന് നിർബന്ധിക്കുക,ബലാൽസംഗം ചെയ്തു ഗർഭമുണ്ടാക്കുക, എന്നിട്ട് ഭീഷണിപ്പെടുത്തി ഗർഭച്ചിദ്രം ചെയ്യുക, കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തുക…
ഇത് ഈ ക്രിമിനലിന്റെ ഒരു സ്ഥിരം മോഡസ് ഓപ്പറണ്ടിയാണ് എന്നാണ് വിദേശ മലയാളിയായ ഒരു സ്ത്രീയിൽ നിന്ന് ലഭിച്ച പരാതിയോടെ വ്യക്തമാവുന്നത്. ഇതോടെ പുറത്തുവന്ന കേസുകളുടെ എണ്ണം മൂന്നായി –
മൂന്നു കേസുകൾ ഇതിനകം പുറത്തുവന്ന സ്ഥിതിക്ക്, എത്ര കേസുകൾ ഇനിയും പുറത്തു വരാനുണ്ടാകണം? എത്ര കേസുകൾ ഇയാൾ ഇതിനകം ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഒതുക്കിയിട്ടുണ്ടാവും? മാങ്കൂട്ടം വിഷയത്തിൽ ഒരു സമഗ്ര അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാവണം. ഈ വിഷമനുഷ്യൻ പിഴപ്പിച്ച മനുഷ്യജന്മങ്ങൾ ഇനിയും ഏറെ ഉണ്ടാകും ഈ കേരളത്തിൽ എന്നത് ഉറപ്പാണ്… അവരെ കണ്ടെത്തണം, അവർക്ക് നീതി ലഭ്യമാക്കണം. അത് ഈ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്…
ഇന്നലെ പാലക്കാട് നിന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. നൂറണി ഗ്രാമത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കളുടെയും കൗൺസിലർമാരുടെയും കൂടെ ജനങ്ങളെ കണ്ട് ചിരിച്ച് , ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് നഗരത്തിലെത്തി ഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് പോലീസ് വന്ന് കതകിൽ മുട്ടിയത്.

“കോൺഗ്രസിൽ നിന്ന് പുറത്താക്കി” എന്ന് കോൺഗ്രസ് പലവട്ടം ആവർത്തിച്ച് അവകാശപ്പെട്ട ആളെയാണ് ഇന്നലെ കോൺഗ്രസു നേതാക്കളും ജനപ്രതിനിധിയും ചേർന്ന് നൂറണി ഗ്രാമത്തിൽ എഴുന്നള്ളിച്ചു കൊണ്ടു നടന്നത്. “വാക്കിന് വ്യവസ്ഥയില്ലായ്‌മ” എന്നത് കോൺഗ്രസുകാരുടെ ജനിതക സ്വഭാവം ആയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.
എങ്കിലും രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്സ്കാരോട് ഒരു ചോദ്യമുണ്ട് –നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ???

ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് നൽകിയത്

Tags: Prasanth SivanRahul Mankoottathil
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies