പത്തനംതിട്ട: ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഡോക്ടർ മധു മീനച്ചിൽ എഴുതിയ, കേസരിയിൽ പരമ്പരയായിവന്ന ഛത്രപതി എന്ന നാടകത്തിന് തിരുവല്ല അമൃതകല രംഗഭാഷ്യമൊരുക്കുന്നു
ശിവനേരിയിലെ സിംഹഗർജനം എന്ന നാടകത്തിന്റെ പ്രദർശനം നാളെ ജനുവരി 15ന് തിരുവല്ലയിൽ വച്ച് നടക്കും .ഛത്രപതി ശിവജിയെ മുൻനിർത്തി ഒരു ജനത സ്വത്വം വീണ്ടെടുത്ത് ഹൈന്ദവീ സ്വരാജ് സ്ഥാപിക്കാൻ നടത്തിയ ഉജ്വല പോരാട്ടത്തിന്റെ ചരിത്രഗാഥയാണ് ഈ സിനിമാറ്റിക് നൃത്തനാടകം.
ജനുവരി 15 വ്യാഴം വൈകുന്നേരം അഞ്ചുമണിക്ക് തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകത്തിന്റെ ആദ്യ പ്രദർശനം നടക്കുക. ഗണേഷ് പ്രഭുവാണ് നാടകത്തിന്റെ സംവിധായകൻ.
ചടങ്ങിൽ പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് മാവേലിക്കര ഭദ്രദീപം കൊളുത്തും. പ്രജ്ഞാപ്രവാഹ് ദേശീയസംയോജകൻ ജയൻ നന്ദകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. വിവിധ കലാസാംസ്കാരിക രംഗത്തെ പ്രമുഖ പ്രവർത്തകർ പങ്കെടുക്കും















