ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ  നായ വളർത്തൽ; നടപടിയുമായി മേയർ വി വി രാജേഷ്; അടിയന്തര യോഗം വിളിച്ചു; 5 സെൻറിലെ വീട്ടിൽ 50 ലധികം നായകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ  നായ വളർത്തൽ; നടപടിയുമായി മേയർ വി വി രാജേഷ്; അടിയന്തര യോഗം വിളിച്ചു; 5 സെൻറിലെ വീട്ടിൽ 50 ലധികം നായകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2026, 10:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ നായ വളർത്തൽ മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നായകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മേയർ അടിയന്തര യോഗം വിളിച്ചു. പിന്നാലെ നായക്കളെ മാറ്റാനുള്ള നടപടികൾ ആരംഭിക്കും. ശനിയാഴ്ച പരാതിക്കാരിയെും നായയുടെ ഉടമയുമായും കോർപ്പറേഷൻ ചർച്ച നടത്തും.

അയൽക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള  തെരുവുനായ വളർത്തലിൽ നടപടിയുണ്ടാകുമെന്ന് മേയർ പറഞ്ഞു. അവർക്ക് തെരുവുനായ്‌ക്കളെ വീട്ടിൽ വളർത്താൻ ലൈസൻസുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ഈ നായ്‌ക്കളെ ഇവിടെ നിന്നു മാറ്റും.  നായ്‌ക്കളെ തെരുവിലേക്ക് തുറന്നുവിടാൻ കഴിയില്ല. അവ കൂടുതൽ അക്രമകാരികളായി മാറും. നായ്‌ക്കൾക്ക് വാക്‌സിൻ നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ തേടും. ജനുവരി 30 ന് മുൻപ് കോർപ്പറേഷനിലെ തെരുവ് നായ്‌ക്കളെ ഷെൽറ്ററിലേക്ക് മാറ്റാനുള്ള ആദ്യഘട്ട നടപടികൾ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.

നായകളെ മാറ്റാൻ സമ്മതമാണെന്ന് ഉടമയായ മെറ്റൽഡ പറഞ്ഞു. കഴിഞ്ഞ വർഷം ഫ്രെബ്രുവരിയിൽ നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണം എന്ന് അഭ്യർത്ഥിച്ച് കോർപ്പറേഷന് രേഖമൂലം കത്ത് നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും അവർ പറയുന്നു.

വർഷങ്ങളായി മെറ്റിൽഡ തെരുവ് നായകളെ സംരക്ഷിക്കുന്നുണ്ട്. ആദ്യം ഒന്ന് രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടത് പെറ്റുപെരുകി 50 ഓളം ആകുകയായിരുന്നു. അഞ്ച് സെന്റിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് മെറ്റൽഡയും നായ്‌ക്കളും താമസിക്കുന്നത്. വീട്ടിലെ മുറിക്കുള്ളിലും ടെറസിലും അടക്കം നായ്‌ക്കളുണ്ട്. നായ്‌ക്കളുടെ ബഹളവും ദുർ​ഗന്ധവും കാരണം പൊറുതി മുട്ടിയതോടെ അയൽക്കാർ നടപടി ആവശ്യപ്പെട്ട് പഴയ ഭരണസമിതിക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വി. വി രാജേഷ് വിഷയത്തിൽ ഇടപെടുകയായിരുന്നു.

 

Tags: Stray dog
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies