സംവരണത്തിൽ എൻഎസ്എസുമായി തങ്ങളെ തമ്മിൽ തല്ലിച്ചതിനും സമരം ചെയ്യിച്ചതിനും പിന്നിൽ ലീഗ്: തന്നെ മുന്നിൽ നിർത്തി എൻഎസ്എസുമായി വഴക്കുണ്ടാക്കിക്കുകയായിരുന്നു: വെള്ളാപ്പള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംവരണത്തിൽ എൻഎസ്എസുമായി തങ്ങളെ തമ്മിൽ തല്ലിച്ചതിനും സമരം ചെയ്യിച്ചതിനും പിന്നിൽ ലീഗ്: തന്നെ മുന്നിൽ നിർത്തി എൻഎസ്എസുമായി വഴക്കുണ്ടാക്കിക്കുകയായിരുന്നു: വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2026, 11:09 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി :  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുസ്‌ലിം ലീഗിനുമെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് മുസ്‍ലീം ലീഗായിരിക്കുമെന്നും അവരെ പ്രീണിപ്പിച്ച് മുഖ്യമന്ത്രിയാകാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ഇന്നലെ കൊച്ചിയിൽ പറഞ്ഞു.

എൻഎസ്എസിനേയും തങ്ങളേയും തെറ്റിച്ചതിനു പിന്നിൽ ലീഗാണെന്നും എൻഎസ്എസുമായി ഇനിയൊരു കൊമ്പുകോർക്കലിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുഖ്യമന്ത്രിയുടെ വാഹനത്തിൽ താൻ കയറിയത് കുറവായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു തോന്നിയെങ്കിൽ അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയയ്‌ക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

‘‘പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളു വേണം. അത് പറയാൻ ഘടകകക്ഷിയിൽ ആളുവേണം. ഘടകകക്ഷി എന്നു പറഞ്ഞാൽ അത് മുസ്‍ലിം ലീഗാണ്. യുഡിഎഫ് വന്നാൽ ഭരിക്കുന്നത് ലീഗായിരിക്കും. അത് പണ്ടും അങ്ങനെ തന്നെയായിരുന്നു.’’ വെള്ളാപ്പള്ളി പറഞ്ഞു.

‘‘പത്തു തൊണ്ണൂറു വയസ്സുള്ള ഞാൻ നടന്നു വരുമ്പോൾ മുഖ്യമന്ത്രി എന്നെക്കൂടി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത് വലിയ തെറ്റായിപ്പോയി എന്നാണല്ലോ വ്യാഖ്യാനിക്കുന്നത്. അപ്പോൾ സതീശന്റെ മനസ്സ് എന്താണെന്ന് മനസ്സിലാക്കിയാൽ മതി. പിന്നാക്കക്കാരനായ തന്നെ, പിന്നാക്കക്കാരനായ മുഖ്യമന്ത്രി കാറിൽ കയറ്റിയപ്പോൾ സതീശന് ഇഷ്ടമായില്ല. എന്നു പറഞ്ഞാൽ ഒരു പിന്നാക്കക്കാരൻ അങ്ങനെയൊരു വണ്ടിയിൽ കയറാൻ പാടില്ല, അതായത് വെള്ളാപ്പള്ളി നടേശനെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ കയറ്റാൻ പാടില്ല. ഇത് പലപ്പോഴും സതീശന്റെ ഭാഗത്തു നിന്ന് കേട്ടിട്ടുണ്ട്’’വെള്ളാപ്പള്ളി പറഞ്ഞു.ലീഗിനെ പ്രീണിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

പിണറായി സർക്കാർ വന്നതിൽ പിന്നെ സംസ്ഥാനത്ത് കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും വീണ്ടും കലാപമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ മലപ്പുറം പ്രസംഗത്തിന്റെ പേരിൽ നിരന്തരം വേട്ടയാടുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംവരണ വിഷയത്തിൽ എൻഎസ്എസുമായി തങ്ങളെ തമ്മിൽ തല്ലിച്ചതിനും സമരം ചെയ്യിച്ചതിനും പിന്നിൽ ലീഗാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്നെ മുന്നിൽ നിർത്തി എൻഎസ്എസുമായി വഴക്കുണ്ടാക്കിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ വന്നിട്ട് എന്താണ് സംഭവിച്ചത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.

‘‘പല ചതിവുകളും അനുഭവങ്ങളുമുണ്ടായി. അതുകൊണ്ട് എൻഎസ്എസ് നേതൃത്വവുമായി കൊമ്പുകോർക്കാൻ പോകേണ്ടതില്ല എന്ന ധാരണയാണ് ഇപ്പോഴുള്ളത്. എസ്എൻഡിപിക്ക് ഇനി എൻഎസ്എസുമായി പിണങ്ങിപ്പോവുക എന്ന നയം ഉണ്ടാവില്ല”. വെള്ളാപ്പള്ളി പറഞ്ഞു.

Tags: FEATURED2Vellappally Natesan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies