നിളാ തീരത്ത് മഹാമാഘ മഹോത്സവം പുനരാരംഭിച്ചത് ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന് സമം; ധ്വജാരോഹണം നടത്താനായത് പരമമായ സൗഭാഗ്യം; ഗവർണർ രാജേന്ദ്ര ആർലേക്കർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിളാ തീരത്ത് മഹാമാഘ മഹോത്സവം പുനരാരംഭിച്ചത് ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന് സമം; ധ്വജാരോഹണം നടത്താനായത് പരമമായ സൗഭാഗ്യം; ഗവർണർ രാജേന്ദ്ര ആർലേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: നിളാ തീരത്ത് മഹാമാഘ മഹോത്സവം പുനരാരാംഭിച്ചത് അയോധ്യയിലേക്ക് ശ്രീരാമൻ തിരിച്ചെത്തിയതിന് സമമാണെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ധർമ്മധ്വജം നമ്മുടെ സനാതന പരമ്പരയുടെ പ്രതീകമാണ്. ധ്വജാരോഹണം നടത്താനായത് പരമ സൗഭാഗ്യമാണെന്നും ഗവർണർ പറഞ്ഞു.

മഹാമാഘ ഉത്സവം പുതിയതല്ല. അത് സനാതന പരമ്പരയുടെ പ്രതീകമാണ്. കൊളോണിയൽ ഭരണത്തിന്റെ അധിനിവേശത്തിൽ അത് നിന്നു പോയതാണ്. ശ്രേഷ്ഠ കർമ്മമാണ് ഇവിടെ പുനരാരംഭിച്ചിരിക്കുന്നത്. എവിടെ നിന്ന് ആരംഭിച്ചെന്നോ എവിടെ അവസാനിക്കുമെന്നോ അറിയാത്തതാണ് സനാതനധർമ്മം. വർഷാവർഷം ഈ മഹാമാഘ പരമ്പര തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഘോഷം ആർക്കും എതിരല്ല. ഭാരതം ആരെയും പിടിച്ചടക്കാൻ പോയിട്ടില്ല.
നമ്മൾ പോയത് ഹൃദയം കയ്യടക്കാനാണ് ഭൂമികയ്യടക്കാൻ അല്ല. അതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിയുടെ കവിത ഓർമിപ്പിച്ച് ഗവർണർ ചൂണ്ടിക്കാട്ടി.

ലോകം മുഴുവൻ ശ്രേഷ്ഠ തത്വം പ്രചരിപ്പിച്ചവരാണ് മലയാളികൾ. എങ്ങനെ മറ്റുള്ളവരുമായി ഇടപെടണം,  അതാണ് ധർമ്മം. ധർമ്മം പൂജാ ഭാഗമോ മതമോ അല്ല. ധർമ്മം സത്യമാണ്. സമൂഹത്തിന്റെ നന്മയാണ് ധർമ്മം. ആ ധർമ്മ പരമ്പരയാണ് കേരളത്തിലെ സന്യാസി പരമ്പരകൾ ലോകത്തിന് നൽകിയത്. നമ്മൾ വലിയ ചിന്തകളുടെയും പരമ്പരയുടെയും പ്രതീകങ്ങളാണ്. നമ്മുടെ പരമ്പര ഏതെന്ന് നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കണമെന്നും പൗരാണികം എന്ന് തള്ളിക്കളയേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ സംസ്കൃതി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ ഈ സംസ്കാരം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. നമ്മുടെ സംസ്കാരത്തിന്റെ തകർച്ച നമ്മുടെ തകർച്ചയാണ്. നമ്മുടെ സംസ്കാരത്തെ നമ്മൾ തന്നെ വളർത്തിയെടുക്കുകയും സംരക്ഷിക്കുകയും വേണം. ഭാരതത്തിന്റെ സനാതന ധർമ്മം തകർക്കാൻ ആർക്കും കഴിയില്ലെന്നും സനാതന ധർമ്മ പരമ്പര കൂടുതൽ ശക്തമാക്കിയാൽ ഭാരതത്തിന് വിശ്വഗുരു സ്ഥാനം നേടാൻ കഴിയുമെന്നും ഗവർണ്ണർ  കൂട്ടിച്ചേർത്തു.

Tags: South India Kumba melaMaha magha Mahothsavam
Share
Tweet
SendShare

More News from this section

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

Latest News

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies