കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്നു ചിത്രീകരിച്ച് അപമാനിക്കുന്ന തരത്തിൽ നിർമ്മിച്ച വീഡിയോ പുറത്തു വിട്ട യുവതിയുടെ ചെയ്തിക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. കണ്ടന്റ് ക്രിയേറ്റർ ആയ യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
കണ്ടന്റ് ക്രിയേറ്റർ ആയ യുവതി വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിനെ തുടർന്നുണ്ടായ അപമാനത്തിൽ ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നരീതിയിൽ നിർമ്മിച്ച ദൃശ്യങ്ങള്‍ ആയിരുന്നു യുവതി പ്രചരിപ്പിച്ചത്.















