കണ്ണൂർ: ഗാനമേളയിൽ ദേശഭക്തിഗാനം പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്ഐ. കണ്ണൂർ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയാണ് ഡിവൈഎഫ്ഐക്കാർ അലങ്കോലപ്പെടുത്തിയത്.
തൃശ്ശൂർ പാട്ട് ഫാമിലിയുടേതായിരുന്നു ഗാനമേള. ‘പരമ പവിത്രമാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ’ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം പാടുന്നതിനിടെ ഡിവൈഎഫ്ക്കാർ സ്റ്റേജിൽ ഇരച്ചു കയറുകയായിരുന്നു.
ആർഎസ്എസിന്റെ ഗണഗീതമാണ് എന്ന പറഞ്ഞാണ് ഇവർ ബഹളമുണ്ടാക്കിയത്. പിന്നാലെ ഡിവൈഎഫ്ഐക്കാർ പ്രദേശത്ത് സംഘർഷം ഉണ്ടാക്കുയും ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ദേശഭക്തി ഗാനങ്ങളിലൂടെയും ഹിന്ദു ഭക്തി ഗാനങ്ങളിലൂടെയും ശ്രദ്ധനേടിയവരാണ് തൃശ്ശൂർ പാട്ട് ഫാമിലി. സോഷ്യൽ മീഡിയയിലും ഇവർക്ക് വലിയ ആരാധകരുണ്ട്. അതിനാൽ തന്നെ ഗാനമേള കേൾക്കാൻ വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് ഡിവൈഎഫൈക്കാരുടെ അഭ്യാസം.















