സോഷ്യൽ മീഡിയയിൽ ട്രോളിൽ നിറഞ്ഞാടി സിപിഎം അഖിലേന്ത്യ സെക്രട്ടറി എം. എ ബേബി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വീടുകയറലാണ് ട്രോളുകളായും മീമുകളായും നിറഞ്ഞോടുന്നത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ എം. എം ബേബിയും സംഘവും വിടുകയറിയിരുന്നു. പിന്നീട് കണ്ടത് ‘ഭൂമിയിലെ രാജാക്കൻമാർ’ എന്ന പഴയ മോഹൻലാൽ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു.
വീട്ടിലെ അടുക്കളയിൽ പാത്രം കഴുകുന്ന ബേബിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. ഒരു വീട്ടമ്മ സമീപത്ത് നിൽക്കുന്നതും ബേബി സിങ്കിൽ പാത്രം കഴികുന്നതും കാണാം. അതേ സമയം ബേബി കഴിച്ച പാത്രം കഴുകി വെച്ചതാണെന്നും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ കാളാഞ്ചിയും വൈറലായിരുന്നു. ബേബിയും സംഘവും വീട്ടിൽ എത്തി മീനൊന്നും വാങ്ങിയില്ലേ സാമ്പാറാണല്ലേ ഇന്നത്തെ കറിയെന്ന് ചോദിക്കുന്നതാണ് പ്രസ്തുത രംഗം. കാളാഞ്ചിക്ക് ഇപ്പോൾ വലിയ വിലയാണെന്ന് പറഞ്ഞ് വീട്ടമ്മയ്‌ക്കൊപ്പം സങ്കടപ്പെടുന്നതും കാണാമായിരുന്നു.















