ഷൊർണൂർ : തിരുനാവായയിൽ നടക്കുന്ന മാഘമക മഹോത്സവത്തിൽ ഇന്ന് 1008 യോഗികളുടെ 108 സൂര്യനമസ്ക്കാരം.
ഇന്ന് രഥസപ്തമി തിഥിയായാണ്. അതിനോട് അനുബന്ധിച്ചാണ് ഈ മഹായക പ്രദർശനം നടക്കുന്നത്.
ഇന്ന് വൈകീട്ട് 3-30 ന് ഇന്ത്യൻ യോഗാ അസോസിയേഷന്റെ നേതൃത്വത്തിലാണ് തിരുനാവായയിലെ 1008 യോഗികളുടെ 108 സൂര്യനമസ്ക്കാരം നടക്കുന്നത്.
സൂര്യൻ പ്രപഞ്ചത്തിൽ ഉദയമായ ദിവസമാണ് രഥസപ്തമി. കാലങ്ങൾക്കുശേഷം, ‘നിത്യസഞ്ചാരമായതിനാൽ ഇരുന്നുള്ള ജപത്തിന് കഴിയുന്നില്ല’ എന്ന് സൂര്യൻ പറഞ്ഞപ്പോൾ, ഏഴ് കുതിരകളെ പൂട്ടിയ രഥം സൂര്യന് ലഭിച്ചതും ഇതേ ദിവസം തന്നെയാണ്. അതുകൊണ്ട് സൂര്യ ആരാധനയ്‌ക്ക് ഏറ്റവും ഉത്തമമായ ദിനമായി ഈ തിഥിയെ കണക്കാക്കുന്നു.















