കണ്ണൂർ: ഏഴു വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർക്ക് സ്വന്തം ജാമ്യം അനുവദിച്ച് കോടതി. കണ്ണൂർ കതിരൂർ സ്വദേശിയായ കെ മിൽജാദിനെയാണ് തലശ്ശേരി പോക്സോ കോടതി ജാമ്യത്തിൽ വിട്ടത്.
ലഹരി കേസുകളിൽ പ്രതിയായ യുവാവിന് പോക്സോ കേസിൽ ജാമ്യം ലഭിച്ചത് അസാധാരണമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ നടപടിയിൽ അഭിഭാഷകരും അമ്പരന്നിരിക്കുകയാണ്.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടത്. പോലീസ് മർദ്ദിച്ചുവെന്ന് കോടതിയിൽ യുവാവ് പറഞ്ഞതിന് പിന്നാലെയാണ് ജാമ്യം നൽകിയത്. യുവാവിനറെ ആരോപണം തെറ്റെന്ന് പോലീസ് പറയുന്നു. വിവാഹ ചടങ്ങിന് എത്തിയപ്പോഴാണ് പെൺകുട്ടികളെ യുവാവ് ചൂഷണം ചെയ്തത്. മിഠായി നൽകി സൗഹൃദം നടിച്ചാണ് കുട്ടികളോടുള്ള അതിക്രമം കാട്ടിയത്.















