വഴിക്കടവ്: നിലമ്പൂർ വഴി ബിവറേജസിനു സമീപം കത്തിക്കുത്ത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് (29) എന്നയാൾക്ക് പരിക്കേറ്റു. വിനോദിനെ ആക്രമിച്ചയാൾക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദിന്റെ വലതു കൈയ്‌ക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുണ്ടെന്നാണ് ഹോസ്പിറ്റലിൽ നിന്നുള്ള വിവരം.















