അങ്ങാടിപ്പുറം തളിക്ഷേത്ര ഭരണ നടത്തിപ്പിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് സ്റ്റേ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്ങാടിപ്പുറം തളിക്ഷേത്ര ഭരണ നടത്തിപ്പിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് സ്റ്റേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2026, 07:33 pm IST
FacebookTwitterWhatsAppTelegram

പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെ തളിക്ഷേത്ര ഭരണ നടത്തിപ്പിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് സ്റ്റേ.മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ഇറക്കിയ നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത് .

ക്ഷേത്ര സംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ .ക്ഷേത്ര ഭരണ നടത്തിപ്പ് പിടിച്ചെടുക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു നോട്ടീസ് ഇറക്കിയത്. ഹർജിയിൽ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. നോട്ടീസ് ഇറക്കാൻ അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർക്ക് അധികാരമില്ല .നിലവിലെ ക്ഷേത്ര ഭരണ സമിതി നടത്തിപ്പിൽ വീഴ്‌ച്ചകൾ ഇല്ലാതിരിക്കെയാണ് ദേവസ്വം ബോർഡ് നോട്ടീസ് ഇറക്കിയതെന്നും അഡ്വ.വി.സജിത്ത് കുമാർ മുഖേന നൽകിയ ഹർജിയിൽ വാദമുണ്ട്.

അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഭക്തർ നാമജപ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.തളി മഹാദേവ ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം കേരളാ ഗാന്ധി കെ കേളപ്പന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി നേടിയെടുത്തതാണ്. ഐതിഹാസികമായ പോരാട്ടത്തിനൊടുവിലായിരുന്നു വിശ്വാസികൾ ആരാധനാ സ്വാതന്ത്ര്യം നേടിയെടുത്തത്. കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ ഇഎംഎസ് സർക്കാർ ക്രൂരമായി നേരിട്ടു. എന്നാൽ കോടതി വിധി ഭക്തർക്ക് അനുകൂലമായി. കെ കേളപ്പൻ ഉൾപ്പെടെയുള്ളവർ ജയിൽ വാസമനുഷ്ഠിച്ചിരുന്നു. തുടർന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു തളി മഹാദേവക്ഷേത്രത്തിന്റെ ഭരണം. വീണ്ടും ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമാണ് മലബാർ ദേവസ്വം ബോർഡ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി പത്രത്തിൽ പരസ്യം നൽകുകയായിരുന്നു.

Tags: Angadipuram Thali
ShareTweetSendShare

More News from this section

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

Latest News

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മുരുകൻ ആർ. സെൽവൻ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയർമാൻ

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies