യുജിസി റെഗുലേഷൻസ് 2026 സുപ്രീം കോടതി സ്റ്റേ ചെയ്ത നടപടി സ്വാഗതാർഹം: എബിവിപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുജിസി റെഗുലേഷൻസ് 2026 സുപ്രീം കോടതി സ്റ്റേ ചെയ്ത നടപടി സ്വാഗതാർഹം: എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2026, 08:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : യുജിസി പുറത്തിറക്കിയ “യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ പ്രൊമോഷൻ ഓഫ് ഇക്വറ്റി ഇൻ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2026 ” വിജ്ഞാപനം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത ബഹുമാനപ്പെട്ട സുപ്രീം കോടതി നടപടി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സ്വാഗതം ചെയ്തു.

രാജ്യത്തുടനീളം യുജിസി ഇക്വിറ്റി ചട്ടങ്ങളെ സംബന്ധിച്ച് നിലനിന്നിരുന്ന വ്യാപകമായ അവ്യക്തത നീക്കം ചെയ്യുന്നതിനും, ഭരണഘടനയുടെ അവിഭാജ്യ തത്വങ്ങളായ സമത്വവും നീതിയും പുനഃസ്ഥാപിക്കുന്നതിനും ഈ ഉത്തരവ് അത്യന്തം നിർണ്ണായകമാണ് എന്ന് എബിവിപി വ്യക്തമാക്കി. ഈ ചട്ടങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നേരത്തെ ഇറക്കിയ പ്രസ്താവനകളുമായി ഒത്തുപോകുന്നതാണ് കോടതിയുടെ ഈ തീരുമാനം. സ്റ്റേ നിലവിൽ വന്നതോടെ, ഈ വിഷയത്തിലുള്ള 2012-ലെ യുജിസി റെഗുലേഷൻസ് തന്നെ തുടർന്നും പ്രാബല്യത്തിലിരിക്കും.

എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനും യുജിസിയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന നിലപാടാണ് തങ്ങൾക്കെന്ന് എബിവിപി ആവർത്തിച്ചു. ചട്ടങ്ങളിലെ നിർവ്വചനങ്ങളിലും പല വാക്കുകളിലും വ്യക്തതയും സന്തുലിതാവസ്ഥയും ആവശ്യപ്പെട്ടുകൊണ്ട് എബിവിപി മുൻപ് പുറത്തിറക്കിയ പ്രസ്താവനയിൽ ഈ നിലപാട് വ്യക്തമാക്കിയതാണ്.

ചട്ടങ്ങളിലെ അവ്യക്തത വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് , ജോയ് മല്യ ഭഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വീകരിച്ച ഈ തീരുമാനം ഏറെ അത്യന്താപേക്ഷിതമായിരുന്നു എന്ന് എബിവിപി വ്യക്തമാക്കി. ക്യാമ്പസുകൾ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നതും, സകാരാത്മകമായതും , വിവേചനരഹിതവും ജനാധിപത്യ മൂല്യങ്ങളാൽ നയിക്കപ്പെടുന്നതുമായ ഇടങ്ങളായിരിക്കണമെന്ന് ഉറച്ച വിശ്വാസം എബിവിപി ക്ക് ഉണ്ട് എന്നും വ്യക്തമാക്കി.

യുജിസി റെഗുലേഷനുകൾക്ക് മേലുള്ള സുപ്രീം കോടതിയുടെ സ്റ്റേ സ്വാഗതാർഹമായ നടപടിയാണ് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ക്യാമ്പസുകളിൽ സമത്വം, ഐക്യം, തുല്യ അവസരങ്ങൾ എന്നിവയ്‌ക്കായി എബിവിപി എക്കാലത്തും നിലകൊണ്ടിട്ടുണ്ട് എന്നും യുജിസി പുറത്തിറക്കിയ ചട്ടങ്ങളിലെ വ്യക്തതക്കുറവും സന്തുലിതാവസ്ഥയുടെ അഭാവവും വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പത്തിനും അതൃപ്തിക്കും കാരണമായിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ ഇടപെടൽ ഉചിതമായ സമയത്തുള്ളതാണ് എന്നും വിഷയത്തിൽ സമഗ്രമായ ചർച്ചകൾ നടത്തുന്നതിന് ഉതകുന്ന ഒരു ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കാനും ഈ സ്റ്റേ ഉത്തരവ് സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളോടും സംയമനത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാനും ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags: abvpFEATURED2UGC Equity Regulations on caste discrimination in educational institutions
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies