മലപ്പുറം: ഹജ്ജ് ക്യാമ്പിലും, ഹജ്ജ് യാത്രയപ്പുകളിലും തള്ളിക്കയറി വരാറുള്ള കോൺഗ്രസ്- സിപിഎം നേതാക്കളെ കേരളത്തിന്റെ കുംഭമേളയിൽ കാണാനില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. തിരുനാവയയിലെ മഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.
മൂന്ന് വർഷം ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. ആ സമയത്ത് കോണ്ർഗ്രസിന്ർറെയും സിപിഎമ്മിന്റെയും നേതാക്കൾ ചെയർമാനായ എന്നെ തള്ളിപുറത്താക്കി ചാനലുകൾക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടിട്ടുണ്ട്.
അവരാരും എന്തേ ഈ ആത്മീയ കേന്ദ്രത്തിലെ വലിയ ജനാവലിയുടെ പ്രാർത്ഥന കാണാൻ വരാത്തത്. സോഷ്യൽ മീഡയയിലെ കുട്ടികൾ പറയുന്നത് പോലെ ഇവരുടേത് ‘മതേ തറ’ പ്രവൃത്തിയാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അപചയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















