തിരുനാവായ: മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർക്ക് വൻ സ്വീകരണം ഒരുങ്ങുന്നു.
ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വടക്കന്തറ ശ്രീമഹാദേവ ക്ഷേത്രത്തിൽ സാധു മഹാസംഗമം സംഘടിപ്പിക്കുന്നു. ഈ മഹത്തായ ആത്മീയ സംഗമത്തിന്റെ ഭാഗമായി സ്വീകരണവും ഹിന്ദു മഹാസമ്മേളനവും നടക്കും.
ഫെബ്രുവരി രണ്ട് തിങ്കളാഴ്ചയാണ് വടക്കന്തറ ക്ഷേത്രത്തില്‍ ഈ പരിപാടി നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് സ്വീകരണം. ഈ സന്യാസിമാര്‍ പിന്നീട് തിരുനാവായില്‍ നടക്കുന്ന മാഘമഹോത്സവത്തിൽ പങ്കെടുക്കാനായി പോകും.
സനാതന ധർമ്മത്തിന്റെ ആത്മീയ ഊർജ്ജം അനുഭവിക്കുകയും, സന്യാസിമാരുടെ അനുഗ്രഹം നേടുകയും ചെയ്യുന്നതിനായി എല്ലാ ഭക്തജനങ്ങളും ഹിന്ദുസമൂഹവും ഈ മഹാസമ്മേളനത്തിൽ പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.















