ബെംഗളൂരു: സി. ജെ റോയിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ഒൻപത് പേജുള്ള കുറിപ്പാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾക്കാണ് ആത്മഹത്യ കുറിപ്പ് ലഭിച്ചത്. ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നായിരുന്നു ആത്മഹത്യയെന്ന ആരോപണം തള്ളുന്നതാണ് നേരത്തെ തയ്യാറാക്കിയ കുറിപ്പ്.
നിലവിലെ സാഹചര്യത്തിൽ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നാളെ കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു.
അതേസമയം, സി. ജെ റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാണ്. അന്വേഷണസംഘം റെയ്ഡ് നടത്തിയ ആദായ നികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. കഴിഞ്ഞ ദിവസം ഇവരിൽ നിന്നും പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. വ്യക്തിപരമായ പ്രശ് നങ്ങളും അന്വേഷണം പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്, റോയ് ഓഫീസിലെത്തിയ സമയത്തെക്കുറിച്ച് പോലും വൈരുദ്ധ്യങ്ങളുണ്ട്.
ഉച്ചയ്‌ക്ക് 2 മണിയോടെയാണ് റോയ് ഓഫീസിലെത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. എന്നാല് സമയം വൈകിട്ട് 3 മണിയാണെന്ന് സഹപ്രവർത്തകന് ടി.ജെ ജോസഫ് പറയുന്നത്. വെടിയൊച്ച കേട്ടിട്ടില്ലെന്ന അവകാശവാദങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.















