തിരുവനന്തപുരം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു.
ഫെബ്രുവരി 17ന് രാവിലെ 9.30ന് കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിലാണ് അഭിമുഖം. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എസ്.സി എംഎൽറ്റി അല്ലെങ്കിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ അംഗീകരിച്ച ഡിഎംഎൽറ്റി, പാരാമെഡിക്കൽ കൗൺസിൽ ഓഫ് കേരള രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 16നകം കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.















