പഞ്ചാബ്: സഹപാഠിയായ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു വിദ്യാർത്ഥി സ്വയം ജീവനൊടുക്കി . പഞ്ചാബിലെ തരൺ ജില്ലയിലെ കോളേജിൽവെച്ചായിരുന്നു സംഭവം.
മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് ആണ് വെടിയുതിർത്തത്. നൗഷെഹ്ര പന്നുവാൻ സ്വദേശിയായ സന്ദീപ് കൗറാണ് മരിച്ചത് .
പ്രിൻസ് രാജ് ക്ലാസ് മുറിയിലേക്ക് വരുന്നതിന്റെയും കൗറിനോടും മറ്റൊരു വനിതാ സഹപാഠിയോടും സംസാരിക്കുന്നതിന്റെയും CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ക്ലാസിൽ വന്ന് മൂവരും മൂവരും സംസാരിക്കുന്നതിനിടയിൽ ബാഗിൽ നിന്ന് തോക്കെടുത്ത് വെടിയു തീർക്കുകയായിരുന്നു. തുടർന്ന് അതേ തോക്കുപയോഗിച്ച് സ്വയം വെടിവെക്കുകയും ചെയ്തു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായിരുന്നു സംഭവം. സന്ദീപ് കൗറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കോളേജ് കോമ്പൗണ്ടിനുള്ളിലേക്ക് തോക്ക് പ്രവേശിക്കാനുള്ള അനുവാദം എങ്ങനെ ലഭിച്ചുവെന്നും അയാൾക്കെതിരെ നടപടിയെടുക്കണമെന്നും സന്ദീപിന്റെ അമ്മ ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.















