ആർഎസ്എസിനെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്; താരനിബിഡം മുംബൈ വ്യാഖ്യാനമാല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസിനെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്; താരനിബിഡം മുംബൈ വ്യാഖ്യാനമാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2026, 09:09 am IST
FacebookTwitterWhatsAppTelegram

മുംബൈ: സംഘശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച മുംബൈ വ്യാഖ്യാനമാലയുടെ താരനിബിഡ സദസ് ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വര്‍ളി നെഹ്‌റു സെന്റര്‍ ആഡിറ്റോറിയത്തില്‍ രണ്ട് ദിവസമായി നടന്ന പ്രഭാഷണപരമ്പരയിലുടനീളം ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ പങ്കെടുത്തതാണ് വാര്‍ത്തകളില്‍ നിറയുന്നത്. അങ്ങേയറ്റം പ്രേരണാദായകമായ വാക്കുകളാണ് മോഹന്‍ജിയുടേതെന്ന് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആദ്യദിവസത്തെ പ്രഭാഷണത്തിനിടയില്‍ സദസിലുണ്ടായിരുന്ന സല്‍മാന്‍ഖാന്റെ പേര് സര്‍സംഘചാലക് പരാമര്‍ശിച്ചതും കൗതുകമായി. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചല്ല, യുവാക്കളില്‍ സല്‍മാന്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ചാണ് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത്. സല്‍മാന്‍ ഖാന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങള്‍ യുവാക്കള്‍ ധരിക്കുന്നു. എന്തുകൊണ്ടാണിതെന്ന് ചോദിച്ചാല്‍ പറയും സല്‍മാന്‍ ധരിക്കുന്നതുകൊണ്ടാണെന്ന്. അദ്ദേഹം ഈ ഫാഷന്‍ ഉപയോഗിക്കുന്നതിനെന്താണ് കാരണം എന്ന് ചോദിച്ചാല്‍ അതൊന്നും അറിയില്ല, സല്‍മാന്‍ ധരിക്കുന്നു, ഞങ്ങളും ധരിക്കുന്നു എന്നാണ് ഉത്തരം. സമൂഹത്തില്‍ വിശ്വാസ്യത നേടിയ ആളുകളെ യുവാക്കള്‍ അനുകരിക്കുക സ്വാഭാവികമാണ്, സര്‍സംഘചാലക് പറഞ്ഞു.

ഗായകനും സംഗീത സംവിധായകനുമായ പദ്മശ്രീ അദ്‌നാന്‍ സാമി സര്‍സംഘചാലകുമൊത്തുള്ള ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിപാടിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹമൊരു ഇതിഹാസമാണെന്നും ആ  കൂടിക്കാഴ്ച അവിശ്വസനീയമായിരുന്നുവെന്നും അദ്‌നാന്‍ സാമി കുറിച്ചു. ഒരുപാട് തെറ്റിദ്ധാരണകള്‍ എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അതെല്ലാം മായ്ച്ചുകളഞ്ഞു. ആ പ്രസംഗം അങ്ങേയറ്റം സന്തോഷകരമായിരുന്നു, അദ്‌നാന്‍ സാമി പറഞ്ഞു.


സര്‍സംഘചാലകന്റെ പ്രഭാഷണത്തെ ‘പ്രചോദനാത്മകം’ എന്നാണ് സിനിമാ നിര്‍മാതാവ് കരണ്‍ ജോഹര്‍ വിശേഷിപ്പിച്ചത്.  സംഘശതാബ്ദിയില്‍ എന്റെ ആശംസകള്‍ നേരുന്നു. മോഹന്‍ ഭാഗവതിന്റെ ഉള്‍ക്കാഴ്ചയുള്ള പ്രഭാഷണവും ആ നര്‍മ്മബോധവും എന്നില്‍ ആരാധന സൃഷ്ടിക്കുന്നു, കരണ്‍ ജോഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘത്തിന്റെ നൂറ് വര്‍ഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനായത് ഒരു സവിശേഷ അനുഭവമാണെന്നായിരുന്നു നടന്‍ വിക്കി കൗശലിന്റെ അഭിപ്രായം. മോഹന്‍ ഭാഗവത്ജിയുടെ പ്രഭാഷണം ആദ്യമായി കേള്‍ക്കുന്നത്, അതെന്നില്‍ അതിശയകരമാം വിധം ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു,  വിക്കി കൗശല്‍ പ്രതികരിച്ചു. മോഹന്‍ജിയുമായി സംസാരിക്കാന്‍ കഴിഞ്ഞ സൗഭാഗ്യനിമിഷങ്ങള്‍ അഭിമാനകരമാണെന്ന് അദ്ദേഹവുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നടി രൂപാലി ഗാംഗുലി അഭിപ്രായപ്പെട്ടു. മോഹന്‍ ഭാഗവത്ജിയുടെ ആരാധികയാണ് താനെന്നായിരുന്നു ശില്പ ഷെട്ടിയുടെ പ്രതികരണം. രാഷ്ടത്തിനായി സേവനം ചെയ്യാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് പ്രേരണ നല്കി. എന്റെ സങ്കല്പങ്ങള്‍ കുറച്ചുകൂടി ദൃഢമായി, ശില്പ പറഞ്ഞു.

രണ്‍ബീര്‍ കപൂര്‍, അക്ഷയ് കുമാര്‍, അനന്യ പാണ്ഡെ, രവീണ ടണ്ടന്‍, രവി ദുബെ, മധുര്‍ ഭണ്ഡാര്‍ക്കര്‍, ജാക്കി ഷ്‌റോഫ്, സംഗീതസംവിധായകന്‍ പ്രീതം തുടങ്ങി നിരവധി പ്രമുഖരാണ് സിനിമാരംഗത്തുനിന്ന് സര്‍സംഘചാലകന്റെ പ്രഭാഷണപരമ്പരയില്‍ എത്തിയത്.

Tags: RSS
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies