തിരുവനന്തപുരം: ചിത്രമെടുക്കാനെത്തിയ സിപിഎം പഞ്ചായത്തംഗത്തോട് പറ്റില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ് സെൽഫിക്ക് ശ്രമിച്ചത്.
നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോണ്‍ കാണിച്ചതും, വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പോകുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു സംഭവം. നിരാശയോടെ കസേരയില്‍ ചെന്നിരിക്കുന്ന ആതിരയെയും വിഡിയോയില്‍ കാണാം. വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്. പരാതിക്കെട്ടുകളും മുഖ്യമന്ത്രി സ്വീകരിച്ചില്ല. ഒപ്പമുള്ള ഉദ്യോഗസ്ഥരാണ് പരാതി കൈപ്പറ്റിയത്.















