ഉത്സവ പറമ്പുകളിൽ നിന്ന് ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കുക; ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്സവ പറമ്പുകളിൽ നിന്ന് ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കുക; ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2026, 06:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  ഉത്സവപ്പറമ്പുകൾ, തിരുനാൾ നഗരികൾ, സമ്മേളന പന്തലുകൾ എന്നിവിടങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യദായകമായ ഒത്തുചേരൽ ഇടങ്ങളാക്കി മാറ്റാൻ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

*ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിന് ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനായി അംഗീകൃത ലാബിൽ ജല പരിശോധന നടത്തി സർട്ടിഫിക്കറ്റ്  ഉണ്ടായിരിക്കണം.

* ഉത്സവ മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെന്ന്  ഉറപ്പുവരുത്തുക.

* തിളപ്പിച്ചാറിയതും ശുദ്ധവുമായ കുടിവെള്ളം മാത്രമേ നൽകാവൂ.

* പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴുകണം.

* ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികൾക്കും പകർച്ചവ്യാധികളിൽ നിന്ന് വിമുക്തമാണെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡ് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം.

* ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്.

* ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിളമ്പുന്നതും വൃത്തിയുള്ള സ്ഥലത്തായിരിക്കണം

* വറുക്കാനും പൊരിക്കാനും പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്ന എണ്ണ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാവൂ.

* തുറസ്സായ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാൻ പാടില്ല.

* ആഹാരം അടച്ചു സൂക്ഷിക്കുക.

*. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എഫ്.എസ്. എ. ഐ. രജിസ്ട്രേഷൻ/ ലൈസൻസ് നേടിയിരിക്കണം.

* പഴങ്ങൾ പച്ചക്കറികൾ ഉൾപ്പെടെ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ശുദ്ധജലത്തിൽ കഴുകി മാത്രമേ ഉപയോഗിക്കാവൂ.

* എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പർ-18004241125- ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ക്യാഷ് കൗണ്ടറിന് സമീപം പ്രദർശിപ്പിച്ചിരിക്കണം.

* സ്ഥാപനങ്ങളിലെ വാഷ്ബേസിൻ വൃത്തിയായി സൂക്ഷിക്കണം. വായ കഴുകാനായി ശുദ്ധജലം മാത്രം നൽകുക.

* ഭക്ഷ്യവസ്തുക്കൾ നേരിട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞു നൽകരുത്.

* അന്നദാനം നടത്തുന്ന സംഘാടകരും സ്ഥാപനങ്ങളും നിർബന്ധമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചിരിക്കണം.

* അതാത് ദിവസം തന്നെ ഖര -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം.

* നിയമപ്രകാരമുള്ള ലേബൽ വിവരങ്ങൾ ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ വിൽക്കാൻ പാടില്ല.

* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.

* മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ക്ഷയം തുടങ്ങിയ സാംക്രമിക രോഗമുള്ളവർ പാചകം ചെയ്യാനോ വിളമ്പാനോ പാടില്ല.

* പാചകപ്പുരകളിലെ മാറാല, കരി എന്നിവ സമയബന്ധിതമായി നീക്കം ചെയ്ത് വൃത്തിയാക്കണം.

* പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക.

* ഐസ് സൂക്ഷിക്കുന്നതിന് തെർമോകോൾ പെട്ടികൾ ഉപയോഗിക്കാൻ പാടില്ല. വൃത്തിയുള്ള ഐസ് ബോക്സിലോ കണ്ടെയ്നറുകളിലോ ഫ്രീസറിലോ ആക്കി സൂക്ഷിക്കേണ്ടതാണ്.

* ഉത്സവ പരിസരത്ത് പുകവലി നിരോധിത ബോർഡുകൾ സ്ഥാപിക്കുകയും പുകയില ഉൽപ്പന്നങ്ങൾ, ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ വിൽപ്പന നിരോധിക്കുകയും ചെയ്യുക.

* ഉത്സവ മേഖലയിൽ പൊതുജനങ്ങൾക്കായി മലമൂത്ര വിസർജ്ജന സൗകര്യം ഏർപ്പെടുത്തുകയും വൃത്തിയായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.

* ഭക്ഷ്യ സ്ഥാപനങ്ങളിലെ കക്കൂസുകൾ പാചകപ്പുരയിൽ നിന്നും സുരക്ഷിത അകലത്തിലുള്ളതും അടച്ചുറപ്പുള്ളതും ആയിരിക്കണം.

* ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ ഉത്സവ പറമ്പുകളിൽ നിന്നോ ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കേണ്ടതാണ്.

Tags: Medical Officer
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies