തന്ത്രിയെ അറസ്റ്റ് ചെയ്തത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ; സജി ചെറിയാനും വി എൻ വാസവനും അടക്കമുള്ള സിപിഎം നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികൾ: സന്ദീപ് വചസ്പതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തന്ത്രിയെ അറസ്റ്റ് ചെയ്തത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ; സജി ചെറിയാനും വി എൻ വാസവനും അടക്കമുള്ള സിപിഎം നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികൾ: സന്ദീപ് വചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2026, 03:49 pm IST
FacebookTwitterWhatsAppTelegram

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ചെയ്യ് ജയിലിലടച്ച നടപടി ദുരൂഹത ആവർത്തിച്ച് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വചസ്പതി. കഴിഞ്ഞ ദിവസം തെളിവുകളുടെ അഭാവത്തിൽ തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്ത്രിയെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. മന്ത്രി സജി ചെറിയാനും ദേവസ്വം മന്ത്രി വി എൻ വാസവനും അടക്കമുള്ള സിപിഎം നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും സന്ദീപ് വചസ്തപതി ചൂണ്ടാക്കാട്ടി.

ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂർണ്ണരൂപം

ഇതേ കാര്യമാണ് അന്ന് തന്ത്രിയുടെ വീട്ടിൽ പോയ ശേഷം ഞാൻ ചൂണ്ടിക്കാട്ടിയത്. പക്ഷെ അന്ന് എന്നെ ക്രൂശിക്കാനായിരുന്നു സംഘടിത ശ്രമം. ശബരിമല സ്വർണ്ണക്കൊള്ളയുടെ മുഖ്യ കാർമ്മികത്വം വഹിച്ച ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോൾ, ദേവസ്വംബോർഡിന്റെ നിർദ്ദേശം അനുസരിക്കാൻ മാത്രം ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായിരുന്നു. അദ്ദേഹത്തെ പ്രതിയാക്കാൻ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്നാണ് കോടതി കണ്ടെത്തിയത്. വിശ്വാസ സമൂഹത്തെ അപമാനിക്കാനും അവർ ബഹുമാനിക്കുന്നവരും അവരുടെ ആചാര്യന്മാരും മുഴുവൻ കള്ളന്മാരാണ് എന്ന് വരുത്തി തീർക്കാനുമുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.

ചെങ്ങന്നൂരിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും ദേവസ്വം മന്ത്രി വി എൻ വാസവനും അടക്കമുള്ള സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട്. തന്ത്രിയെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇവർ നടത്തിയത്. ഇവരുടെ കൂട്ടുകാരായ കൊള്ളക്കാർക്ക് ജാമ്യം കിട്ടാൻ കുറ്റപത്രം വൈകിപ്പിച്ചതും ഇതിന്റെ ഭാഗമാണ്.

എന്നാൽ തന്ത്രിക്ക് നിയമപോരാട്ടത്തിലൂടെയാണ് ജാമ്യം കിട്ടിയത് എന്നത് ഇവരുടെ മുഖത്തേറ്റ അടിയാണ്. കോടിക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കാൻ ഇവർ നടത്തിയ ഗൂഢാലോചന കോടതി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. അയ്യന്റെ സ്വത്ത് മോഷ്ടിച്ച അവസാനത്തെ ആളെയും അവർക്ക് കുട പിടിക്കുന്ന ഇടത് വലത് നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം ബിജെപി ഉപേക്ഷിക്കില്ല. സ്വാമി ശരണം

Tags: Sandeep VaachaspathiTemple Theft
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies